വാട്‌സ്ആപ് തനിനിറം കാട്ടും, അശ്ലീല വീഡിയോകഴെ സൂക്ഷിക്കുക
വാട്‌സ്ആപ്പൂം സമൂഹ സൈറ്റുകളുമൊക്കെ സ്‌ത്രീകള്‍ക്ക് പാരയാവുന്നത് എപ്പോഴെന്ന് പറയാന്‍ പറ്റില്ല. ഡബ്‌സ്മാഷ് എന്ന വീഡിയോ മെസേജിംഗ് ആപ്ലിക്കേഷന് വന്‍ പ്രചാരം ലഭിക്കുന്ന ഈ അവസരത്തിലും സ്‌ത്രീകളുടെ അഭിമാനത്തെ ഹനിക്കുന്ന പ്രവണതകള്‍ തലപൊക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കോളിവുഡ് താരങ്ങള്‍ പോലും ഡബ്‌മാഷ് ഉപയോഗിച്ച് തമാശവീഡിയോകള്‍ അപ്‌ലോഡു ചെയ്യുന്നുണ്ട്. സ്വന്തമായി വീഡിയോ തയ്യാറാക്കി മെസേജിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സിനിമയുടെയോ മറ്റോ ഓഡിയോ മിക്‌സ് ചെയ്‌താണ് ഇത്തരം തമാശ വീഡിയോകള്‍ ഉണ്ടാക്കുന്നത്. അടുത്തിടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഒരു ഡബ്‌സ്മാഷ് വീഡിയോ സമൂഹ സൈറ്റുകളില്‍ തരംഗമായിരുന്നു. എന്നാല്‍, സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം വീഡിയോകള്‍ തെറ്റായ കരങ്ങളില്‍ എത്തിപ്പെട്ടാല്‍ പെട്ടുപോയതു തന്നെ. അടുത്തിടെ വാട്‌സ്ആപ്പില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഡബ്‌സ്മാഷ് വീഡിയോയില്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി കടുത്ത അശ്ലീലഭാഷയില്‍ സംസാരിക്കുന്നതും ഒരു അശ്ലീല സിനിമയിലെ നായികയെ പോലെ സീല്‍ക്കാരങ്ങള്‍ പുറപ്പെടുവിക്കുന്നതും കാണാം. എന്നാല്‍, ഇതിന്റെ യഥാര്‍ത്ഥ വീഡിയോ ഫേസ്‌ബുക്കില്‍ അപ്‌ലോഡു ചെയ്‌തിട്ടുണ്ട്. ഇത് ഒരു പ്രശസ്‌തമായ തമിഴ് സിനിമാ ഡയലോഗിന്റെ ഡബ്‌സ്മാഷാണ്! മറ്റുളള വീഡിയോകളെ പോലെ ഡബ്‌സ്മാഷ് വീഡിയോകളും നെറ്റില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്‌താന്‍ സാധിക്കും. പിന്നീട് ഇതിന്റെ യഥാര്‍ഥ ഓഡിയോയ്‌ക്ക് പകരം അശ്ലീല ഓഡിയോ ചേര്‍ത്താണ് സൈബര്‍ ക്രിമിനലുകള്‍ ഡബ്‌സ്മാഷ് വീഡിയോ തമാശകള്‍ കുറ്റകൃത്യങ്ങളാക്കി മാറ്റുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ