Video Of Day

Breaking News

കുട്ടികളുടെ പോൺ കണ്ട കേരളത്തിലെ ജില്ലകളുടെ കണക്കുകൾ പുറത്ത്

നൂറ് ശതമാനം സാക്ഷരത നേടിയ, ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികളുടെ പോൺ വിഡിയോകൾ തിരഞ്ഞ, കണ്ടവരുടെ പട്ടികയിൽ കേരളത്തിലെ മൂന്നു ജില്ലകളും ഉൾപ്പെട്ടിരിക്കുന്നു. സർക്കാർ രേഖകളിലാണ് ഈ ഞെട്ടിക്കും റിപ്പോർട്ടുള്ളത്.

കുട്ടികളുടെ പോൺ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മുന്നു ജില്ലകളാണ് ഇടംപിടിച്ചിരിക്കുന്നത്. തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് കുട്ടികളുടെ പോൺ ഏറ്റവും കൂടുതൽ കാണുന്ന കേരളത്തിലെ ജില്ലകൾ. പട്ടികയിൽ ഒന്നാം സ്ഥാനത്ത് അമൃത്സറാണ്. രണ്ടാം സ്ഥാനത്ത് ‍ഡൽഹിയും. മൂന്നാം സ്ഥാനത്ത് ലഖ്നൗ.

കഴിഞ്ഞ ആറു മാസത്തെ കണക്കുകളാണു ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള െലെംഗിക ദൃശ്യങ്ങള്‍ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. എന്നാല്‍ അമൃത്സറിൽ മാത്രം ആറുമാസത്തിനിടെ 4.3 ലക്ഷം കുട്ടികളുടെ പോൺ വിഡിയോകളാണ് ഷെയർ ചെയ്തത്.

അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളായ ആഗ്ര, കാൺപൂർ, ഭരഗ്പൂർ, ദിമാപൂർ എന്നിവിടങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾ കാണാ‍ൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ വിദേശ സെർവറുകളിലെ വിഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെക്കുന്നതും. ഈ വിഡിയോ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഐപി അഡ്രസ്സുകൾ ദിവസവും തിരഞ്ഞുപിടിച്ചു ബ്ലോക്ക് ചെയ്താലും ഇത് പൂർണമായും തടയാനാകില്ലെന്നും സർക്കാർ റിപ്പോർട്ടിലുണ്ട്.

2016 ജൂെലെ ഒന്നു മുതല്‍ ജനുവരി 15 വരെയുള്ള കാലയളവില്‍ ലക്ഷക്കണക്കിനു അശ്ലീല ചിത്രങ്ങളാണ് സോഷ്യൽമീഡിയ വഴി പ്രചരിച്ചത്. കുട്ടികളുടെ ഓരോ പോൺ വിഡിയോക്കു പിന്നിലും പ്രായ പൂര്‍ത്തിയാകാത്ത ഒരു ഇര ഉണ്ടാകും. ഫയലുകൾ രഹസ്യമായി കൈമാറാനുള്ള പീർ ടു പീർ പോലുള്ള പുതിയ സാങ്കേതിക സംവിധാനങ്ങളാണ് കുട്ടികളുടെ പോൺ വിഡിയോ കൂടുതലായി പ്രചരിക്കാൻ കാരണം. 

അഭിപ്രായങ്ങളൊന്നുമില്ല