തലമുടിവെട്ടാന് തുണിയില്ലാത്ത സുന്ദരികള്
റഷ്യന് തലസ്ഥാനമായ മോസ്കോയില് പുതുതായി ആരംഭിച്ച ഒരു വ്യവസായ ഗ്രൂപ്പിന്റെ സലൂണില് തലമുടിവെട്ടാനും പെഡിക്യൂര് ചെയ്യാനും മാനിക്യുര് ചെയ്യാനുമൊക്കെ നഗ്നരായ സുന്ദരികള്്! ഇത്തരത്തില് തലമുടിവെട്ടാന് ഒരാള്ക്ക് 78 ഡോളറോളമാണ് ഇവിടെ ഈടാക്കുന്നത്.സംഭവത്തെ കുറിച്ച് അറിഞ്ഞതോടെ ദൂരദേശങ്ങളില് നിന്നുപോലും ആളുകള് ഇവിടേക്ക് ഒഴുകിത്തുടങ്ങി. എന്നാല്, മദ്യപന്മാരുടെ ശല്യം മൂലം അതേ തെരുവിലുളള ഒരു സ്കൂളിന് പ്രവര്ത്തിക്കാന് പറ്റാത്ത അവസ്ഥയുമുണ്ട്. മദ്യപന്മാര് സ്കൂള് ഗ്രൗണ്ടില് വന്നുകയറുന്നതും നഗ്ന സേവനം ലഭിക്കുന്ന സലൂണാണെന്നു കരുതി സ്കൂളിലേക്കു കയറിച്ചെല്ലുന്നതുമാണ് ശല്യമായിരിക്കുന്നത്.സലൂണിന്റെ പ്രശസ്തിക്കൊപ്പം അതെ കുറിച്ച് പരാതിയും ഉയര്ന്നപ്പോള് പോലീസ് അന്വേഷണനത്തിനിറങ്ങി. വേഷപ്രച്ഛന്നനായി സലൂണിലെത്തിയ ഓഫീസര് യഥാര്ത്ഥത്തില് ഞെട്ടിപ്പോയി. നഗ്നരായി എത്തുന്ന വനിതകളാണ് കസ്റ്റമറെ സ്വീകരിക്കുന്നത്. മങ്ങിയ വെളിച്ചത്തില് സേവനങ്ങളെ കുറിച്ച് വിശദീകരിക്കും. മുടിവെട്ടുന്നതിനൊപ്പം സൗന്ദര്യം വര്ധിപ്പിക്കാനുളള മറ്റ് സേവനങ്ങളും ലഭ്യമാണ്. കൂടുതല് സമയം, ചെലവഴിക്കണമെങ്കില് കൂടുതല് പണം നല്കണമെന്ന് മാത്രം. അതേസമയം, പോലീസുകാരന് ഒരു സ്പെഷല് ഓഫറും നല്കി. മുടിവെട്ടുമ്പോള് അയാള്ക്കും നഗ്നനാവാം. ഇതിന് 100 ഡോളര് ഫീസ് നല്കണമെന്നുമാത്രം!എന്തായാലും ബിസിനസിന്റെ മറവില് വേശ്യാവൃത്തി നടത്തുകയാണെന്ന ആരോപണം സംരംഭകര് നിഷേധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ