തെരഞ്ഞെടുപ്പ് ഫലത്തിനുപകരം ചാനലുകളില്‍ അശ്ലീല ദൃശ്യങ്ങള്‍
ലണ്ടന്‍: യുകെ മലയാളികള്‍ ഇന്നലെ അരുവിക്കര തെരഞ്ഞെടുപ്പ് ഫലം അറിയാനായി ഹോം ടിവി വച്ചപ്പോള്‍ കണ്ടത് മലയാളം ചാനലുകളുടെ സ്ഥാനത്ത് ഞെട്ടിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഐപിടിവി സബ്‌സ്‌ക്രൈബ് ചെയ്ത വീടുകളിലെല്ലാം സമാനദൃശ്യങ്ങളാണ് കാണാനായത്. ഐപിടിവി സംവിധാനത്തിലൂടെ സംപ്രേഷണം ചെയ്യുന്ന ഹോം ടിവിയാണ് യുകെയിലെ മിക്ക മലയാളി കുടുംബങ്ങളും കാണുന്നത്. ഇവര്‍ക്ക് ഇന്നലെ ടിവി ഓണാക്കാനേ കഴിയാത്ത സ്ഥിതിയായിരുന്നു.
മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകളെ ടാര്‍ഗറ്റ് ചെയ്താണ് അശ്ലീല ദൃശ്യം വ്യാപിച്ചത്. ഈ ചാനലുകളില്‍ ഇതിനു മുമ്പും മലയാളം പരിപാടിയ്ക്ക് പകരം അശ്ലീല ദൃശ്യം കണ്ടതായി പരാതിയുണ്ട്. ആരെങ്കിലും ഈ ചാനലുകള്‍ക്കെതിരെ തിരിഞ്ഞതാണോയെന്നും വ്യക്തമല്ല. ആരാണ് ഇത്തരത്തില്‍ അശ്ലീല ദൃശ്യം വ്യാപിപ്പിച്ചതിന് പിന്നിലെന്ന് വ്യക്തമല്ല. ആരെങ്കിലും ചാനല്‍ ഹാക്ക് ചെയ്ത് ഇത്തരത്തില്‍ പ്രഴര്‍ത്തിച്ചതാകാനാണ് സാധ്യത.
റോക്ക് ബോക്‌സ് ഉപയോഗിച്ച് ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ ഏറ്റവും കൂടുതല്‍ മലയാളം ചാനലുകള്‍ ലഭ്യമാകുന്നത് ഹോം ടിവിയിലാണ്. അതിനാല്‍ അനേകം മലയാളികള്‍ ഇത് സബ്‌സ്‌ക്രൈബ് ചെയ്യുന്നുണ്ട്. ധാരാളം ചാനലുകളും വീഡിയോ ഓണ്‍ ഡിമാന്റും ഇതില്‍ ലഭിക്കുന്നതിനാല്‍ മലയാളികള്‍ ഇപ്പോള്‍ ഇതാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇവര്‍ക്കെല്ലാം ഇന്നലെ മോശം ദിനമായിരുന്നു. ടിവിയില്‍ അശ്ലീല ദൃശ്യം കണ്ടതോടെ ഏവരും സുഹൃത്തുക്കളെ വിളിച്ച് ടിവി വയ്ക്കരുതെന്ന് അറിയിച്ചു. ബ്രിസ്റ്റോള്‍,മാഞ്ചസ്റ്റര്‍,ലണ്ടന്‍ തുടങ്ങി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ അശ്ലീല ദൃശ്യങ്ങള്‍ ഐപിടിവിയില്‍ കണ്ടതായി പരാതി ഉയരുന്നുണ്ട്.
യുകെയിലെ മലയാളി കുടുംബങ്ങളിലെ കൗമാരപ്രായക്കാരായ കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം ദൃശ്യങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിച്ചതെന്നും സംശയമുണ്ട്. ടീനേജേഴ്‌സിനെ അശ്ലീതയുടെ വലയിലാക്കാന്‍ ആരോ ബോധപൂര്‍വം നടത്തിയ ശ്രമമാണിതെന്നും സൂചനയുണ്ട്. കുട്ടികള്‍ ഈ ദൃശ്യങ്ങള്‍ ടിവിയില്‍ കാണുന്നതോടെ ഇതിലുള്ള താല്‍പര്യം വര്‍ദ്ധിക്കുകയും അവരെ വഴിതെറ്റിക്കുകയുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശ്രമമെന്നും ആരോപണമുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ല. ഇനിയും ഇത്തരത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണേണ്ട ഗതികേടുണ്ടാകുമോയെന്ന ആശങ്കയിലാണ് യുകെ മലയാളി സമൂഹം.
കടപ്പാട് - http://4malayalees.com

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ