പ്രസിഡന്റിന്റെ അനാശാസ്യം ; നാട്ടുകാര്‍ പിടികൂടിയ സ്ത്രീയെ പാര്‍ട്ടികാര്‍ മോചിപ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചയാത്തിലെ മുതുകാട് ക്ഷീരോത്പാദക സംഘം ഓഫീസ് കെട്ടിടത്തില്‍ അനാശാസ്യം. സംഘം പ്രസിഡന്റിനെയും ഒരു സ്ത്രീയെയും നാട്ടുകാര്‍ പിടികൂടി. ഏറെനേരം പൂട്ടിയിട്ട ഇവരെ പെരുവണ്ണാമൂഴി പോലീസ് എത്തുന്നതിന് മുമ്പ് പാര്‍ട്ടിപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മോചിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. സംഘം പ്രസിഡന്റിനെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് മുതുകാട്ടില്‍ സായാഹ്ന ധര്‍ണ നടത്തി. സംഘം പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നും ധര്‍ണയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് സി.കെ.ബാലന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു. എം. അശോകന്‍, വിപിന്‍ ജോസഫ്, ജിതിന്‍ കുന്നേല്‍, സന്തോഷ് എടക്കാട്ടില്‍, എം.എ. മത്തായി, കൃഷ്ണന്‍കുട്ടി, പ്രമോദ് കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ