Video Of Day

Breaking News

എ.ടി.എം കാര്‍ഡ് കുടുങ്ങി, യുവതി മെഷീന്‍ പൊളിച്ചെടുത്തു

മെഷീനില്‍ കുടുങ്ങിയ എ.ടി.എം കാര്‍ഡെടുക്കാന്‍ യുവതി മെഷീന്‍ വലിച്ചു പൊളിച്ചു. ചൈനയിലെ ചോങ്ചന്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. മെഷീനില്‍ കുടുങ്ങിയ കാര്‍ഡെടുക്കാന്‍ സാധിക്കാതെ വന്നതോടെ യുവതി മെഷീന്‍ തകര്‍ക്കുകയായിരുന്നു. ഒരു സ്‌ക്രൂഡ്രൈവര്‍ പോലുമില്ലാതെ കൈ മാത്രം ഉപയോഗിച്ച് പത്തു മിനിട്ടുകൊണ്ടാണ് യുവതി മെഷീന്‍ പൊളിച്ചടുക്കിയത്.

യുവതി മെഷീന്‍ തകര്‍ക്കുന്നതു കണ്ട ചില യാത്രക്കാര്‍ വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി യുവതിയെ അറസ്റ്റു ചെയ്തു. മനോരോഗമുണ്ടെന്ന സംശയത്താല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല