Video Of Day

Breaking News

കാമുകിയെ സ്നേഹിച്ച കാമുകന്റെ കഥ, വായിച്ചാല്‍ കണ്ണീരു വീഴും

ടുണീഷ്യന്‍ തീരത്ത് വെയില്‍ കാഞ്ഞു കിടന്ന വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരന്‍, തന്റെ ഇരകളെ തിരഞ്ഞെടുത്തത് വിനോദസഞ്ചാരിയെന്ന നാട്യത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ടുണീഷ്യന്‍ വിനോദ സഞ്ചാര കേന്ദ്രമായ സൗസെയിലെ എല്‍ കാന്‍ടോയി തീരത്താണ് 37 പേര്‍ വെടിയേറ്റ് മരിച്ചത്. സെല്‍ഫെഡിന്‍ യാക്കോബി എന്ന ഭീകരന്‍, വിനോദ സഞ്ചാരികള്‍ക്ക് അരികിലെത്തി അവരോട് കുശലം പറയുക വഴി അവരേത് നാട്ടുകാരാണെന്ന് മനസ്സിലാക്കുകയായിരുന്നു.

സാധാരണ വിനോദ സഞ്ചാരിയെന്ന നിലയിലായിരുന്നു യാക്കോബിയുടെ ചെയ്തികള്‍. ബീച്ചില്‍ വെയില്‍കാഞ്ഞുകിടന്നവരുടെ അടുത്തെത്തി വര്‍ത്തമാനം പറയുകയും അവര്‍ ഏത് നാട്ടുകാരാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരെ തിരഞ്ഞെടുക്കുകയായിരുന്നു ഉദ്ദേശ്യം. അതിനുശേഷമാണ് കൈയില്‍ മറച്ചുപിടിച്ചിരുന്ന എകെ 47 പുറത്തെടുത്ത് വെടിയുതിര്‍ക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിലരോട് ഓടി രക്ഷപ്പെട്ടുകൊള്ളാനും യാക്കോബി ആവശ്യപ്പെട്ടിരുന്നു. വെടിവെപ്പില്‍ 37 പേരാണ് മരിച്ചത്. ഇവരില്‍ അഞ്ചുപേര്‍ ബ്രിട്ടീഷുകാരാണ്. ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, ടുണീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവരും വെടിയേറ്റ് മരിച്ചു. 36 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 23കാരനായ യാക്കോബിയെ പിന്നീട് പൊലീസ് വെടിവച്ചുകൊന്നുവെടിവെപ്പ് തുടങ്ങിയതോടെ, പൊലീസിന്റെ നിര്‍ദേശമനുസരിച്ച് ടൂറിസ്റ്റുകളെ ഹോട്ടലുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് പലരും ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടതും.

ഒരു ബോട്ടിലാണ് യാക്കോബി തീരത്തെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിനോദ സഞ്ചാരിേെയേപ്പാലെ തോന്നിപ്പിച്ച യാക്കോബി ജനങ്ങള്‍ക്കിടയില്‍ കടന്നു ചെല്ലുകയായിരുന്നു. തീരത്തുപയോഗിക്കുന്ന കുടയ്ക്കുള്ളിലാണ് തോക്ക് ഒളിപ്പിച്ച് പിടിച്ചിരുന്നത്. വെടിവെയ്ക്കുന്നതിന് പുറമെ, കൈയിലിരുന്ന ഗ്രനേഡുകളും ഇയാള്‍ പ്രയോഗിച്ചു.

വിനോദ സഞ്ചാരികള്‍ക്ക് അരികിലെത്തി സംസാരിച്ച യാക്കോബി, പിന്നീട് കുടയിലൊളിപ്പിച്ചിരുന്ന തോക്ക് പുറത്തെടുക്കുകയായിരുന്നു. മുന്നിലുള്ള എല്ലാവര്‍ക്കും നേരെ നിറയൊഴിച്ചെന്ന് ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട എല്ലി മാക്കിന്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരി പറഞ്ഞു. വെടിവെപ്പ് നടക്കുന്നതിന് ഏതാനും മീറ്റര്‍ മാത്രം അകലെയുണ്ടായിരുന്ന എല്ലി ഓടി രക്ഷപ്പെടുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല