വീട്ടില്‍ ടിവി നന്നാക്കാനെത്തിയ ചെറുപ്പക്കാരന്‍, 13കാരിയെ പീഡിപ്പിച്ചു; ഇരയായത് കൂട്ടുകാരിയെ കാണാന്‍ എത്തിയ പെണ്‍കുട്ടി
പൂവാര്‍: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 13 കാരിയെ പീഡിപ്പിച്ച കേസില്‍ കോട്ടുകാല്‍ ഇടത്തേക്കോണം ഗുരുവന്ദനത്തില്‍ പ്രവീണ്‍ എന്നു വിളിക്കുന്ന പ്രശാന്തി(29)നെ പൂവാര്‍ സിഐ ഒ.എ.സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
2012-13 വര്‍ഷത്തില്‍ നടന്ന സംഭവത്തില്‍ കുട്ടി പിന്നീട് സ്‌കൂള്‍ അധ്യാപികയോട് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖാന്തിരമാണ് കേസന്വേഷണമെന്ന് സിഐ അറിയിച്ചു. സ്‌കൂള്‍ വിട്ട് കുട്ടി കൂട്ടുകാരിയുടെ വീട്ടിലെത്തിയ നേരം ടിവി നന്നാക്കാനെന്ന പേരില്‍ വീട്ടിലെത്തിയ പ്രതി ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാനെന്ന പേരില്‍ കൂട്ടുകാരിയെ പുറത്തിറക്കി നിറുത്തിയ ശേഷമാണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ