മിസ്ഡ്കോളിള്‍ പരിചയം; പതിനാറുകാരിയെ വാടകവീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചവന്‍ പിടിയില്‍
പൊന്‍കുന്നം: മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ രണ്ടു മക്കളുള്ള യുവാവ് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിങ്ങവനം കുറിച്ചി നീലംപേരൂര്‍ പുത്തന്‍പുരയ്ക്കല്‍ചിറയില്‍ ജോബിന്‍ (27)ആണ് പിടിയിലായത്. പൊന്‍കുന്നം ചിറക്കടവ് സ്വദേശിനിയായ പതിനാറുകാരി മിസ്ഡ് കോളിലൂടെയാണ് കാറ്ററിംഗ് തൊഴിലാളിയും രണ്ടു മക്കളുടെ പിതാവുമായ ജോബിനെ പരിചയപ്പെടുന്നത്. മാര്‍ച്ച് 20മുതല്‍ 29വരെ ചങ്ങനാശേരി ഇടിഞ്ഞില്ലത്ത് വാടകവീട്ടില്‍ പാര്‍പ്പിച്ച് പീഡനം നടത്തിയതായാണ് കേസ്. പെണ്‍കുട്ടിയുടെ അമ്മയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്നു പൊന്‍കുന്നം സിഐയുടെ ചാര്‍ജ് വഹിക്കുന്ന കാഞ്ഞിരപ്പള്ളി സിഐ മധു, പൊന്‍കുന്നം എസ്എച്ച്ഒ കുറുപ്പ് സ്വാമി, സീനിയര്‍ പോലീസ് ഓഫീസര്‍ പി.എ. ഇക്ബാല്‍, വനിത പോലീസ് ഓഫീസര്‍ റോഷ്‌ന അലവി എന്നിവരുടെ സംഘമാണ് പ്രതിയെ ഇടിഞ്ഞില്ലത്തുനിന്നും കഴിഞ്ഞ രാത്രി കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ