Video Of Day

Breaking News

നാട്ടുകാര്‍ എന്തുപറയും അറിയാന് മോഡലിന്റെ നഗ്നനടത്തം

നഗ്നതയോടുള്ള ജനങ്ങളുടെ പ്രതികരണം നേരിട്ടറിയുന്നതിനായി തിരക്കേറിയ തെരുവീഥിയിലൂടെ നഗ്നയാത്ര നടത്തി ഫാഷന്‍ മോഡല്‍ നാട്ടുകാരെ ഞെട്ടിച്ചു. അര്‍ജന്റീനിയന്‍ തലസ്‌ഥാനമായ ബ്യൂണസ്‌ ഐറിസില്‍ പരീക്ഷണം നടത്തിയത്‌ പൗളാ ബ്രിന്‍ഡിസി എന്ന 30 കാരിയായിരുന്നു. ഇവരെ അറസ്‌റ്റ് ചെയ്‌തെങ്കിലും കലാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പദ്ധതി എന്ന നിലയില്‍ പിന്നീട്‌ വിട്ടയച്ചു.

ദൈനംദിന ജീവിതകാര്യവുമായി ജനങ്ങള്‍ തിരക്ക്‌ പിടിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും പായുന്ന സമയത്തായിരുന്നു നൂല്‍ബന്ധമില്ലാതെ പൗളയുടെ വരവ്‌. ആദ്യമൊന്നു പതറിയെങ്കിലും പിന്നീട്‌ ആള്‍ക്കാര്‍ പൗളയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും സുഹൃത്തുക്കള്‍ക്ക്‌ അയച്ചു കൊടുക്കാനും തുടങ്ങി. ഒരു ഫോട്ടോഗ്രാഫിക്‌ പ്ര?ജക്‌ടിന്റെ ഭാഗമായിട്ടാണ്‌ പൗള ബ്യൂണസ്‌ ഐറിസില്‍ അവതരിച്ചത്‌.

പ്രജക്‌ടിന്റെ ഭാഗമായി പൗള ആദ്യം ഞെട്ടിച്ചത്‌ സ്‌പെയിനിലെ ബാഴ്‌സിലോണ നഗരത്തെ ആയിരുന്നു. അത്‌ പിന്നീട്‌ അര്‍ജന്റീനിയന്‍ തലസ്‌ഥാനത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. വസ്‌ത്രങ്ങള്‍ ധരിച്ച്‌ നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഒരാള്‍ നഗ്നതയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജനങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്ന്‌ അറിയുകയാണ്‌ പരിപാടി ലക്ഷ്യമിട്ടതെന്ന്‌ ഇവര്‍ പറഞ്ഞു. 2005 ല്‍ മൂന്ന്‌ പുരുഷന്മാര്‍ക്കൊപ്പവും പൗള ഈ പരീക്ഷണം നടത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല