ചാത്തന്നൂരില്‍ നഗ്‌ന ചിത്രം കാട്ടി യുവാക്കള്‍ രണ്ടുവര്‍ഷം വീട്ടമ്മയെ പീഡിപ്പിച്ചു
ചാത്തന്നൂര്‍: വീട്ടമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ എടുത്ത് ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷത്തോളമായി അവരെ പീഡിപ്പിച്ചുവന്ന രണ്ട് യുവാക്കളെ ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊല്ലം പുന്നത്തല മുളങ്കാടകം ജിജോ ഭവനില്‍ ജിജോ (29), നെടുമ്പന കുറ്റിക്കാട് വടക്കതില്‍ സമ്പത്ത് (22) എന്നിവരാണ് പിടിയിലായത്.
സംഭത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നെടുമ്പന സ്വദേശിനിയായ വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. വീട്ടമ്മയുടെ പക്കല്‍ നിന്ന് വാഹനത്തിന്റെ സി സി പിരിക്കാന്‍ എത്തിയ ജിജോയും അയല്‍ വാസിയായ സമ്പത്തും ഇവരുടെ നഗ്‌ന ചിത്രങ്ങള്‍ എടുത്ത ശേഷം അതുകാട്ടി അവരെ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു വീട്ടമ്മ.
ഇതിനിടയില്‍ യുവാക്കള്‍ തമ്മില്‍ പിണങ്ങുകയും ഇവരില്‍ ഒരാള്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് വീട്ടമ്മ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് തന്ത്രപരമായി പ്രതികളെ പിടികൂടുകയായിരുന്നു. കൊട്ടിയം സി.ഐ ജോഷി, ചാത്തന്നൂര്‍ എസ്.ഐ ഐ. ഫറോസ്, ഷാഡോ പൊലിസുകാരായ ഷാജി, വിനു,ജയിന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ