Video Of Day

Breaking News

മഞ്ജുവിനെ പോലെ കാവ്യാമാധവനും ലക്ഷ്യമിടുന്നത് ഇത് തന്നെ, കാവ്യയും കലക്കും

പതിനവാല് വര്‍ഷമൊന്നുമില്ലെങ്കിലും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്റെയും തിരിച്ചുവരവാണ് ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ റിലീസ് ചെയ്തു. ട്രെയിലറില്‍ ഒന്നു രണ്ട് രംഗങ്ങളില്‍ മാത്രമേ കാവ്യ മാധവനെ കാണിയ്ക്കുന്നുള്ളൂ. എന്നിരിക്കിലും അത് നോട്ട് ചെയ്‌യപ്പെടുന്നുണ്ട്. കാവ്യതന്നെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് ആകര്‍ഷണീയമാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പെയിന്റിങിനെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥ.

അനില്‍ നായരുടെ മനോഹരമായ ഛായാഗ്രഹണവും ബിജിപാലിന്റെ പശ്ചാത്തല സംഗീതവും ട്രെയിലറിന്റെ മാറ്റു കൂട്ടുന്നു. സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, നോബി തുടങ്ങിയവരുടെ കോമഡിയ്ക്കും കുറവൊന്നുമില്ല. ആന്‍ഗ്രി ബോബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന് ശേഷം സജി സുരേന്ദ്രനും അനൂപ് മേനോനും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഷി ടാക്‌സിയ്ക്കുണ്ട്. കൃഷ്ണന്‍ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല