Video Of Day

Breaking News

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക, മക്കള്‍ സ്കൂളിലാണോ, അതോ വേശ്യാലയത്തിലോ ?

തൊടുപുഴ: പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് അനാശാസ്യസംഘങ്ങളുടെ പ്രവര്‍ത്തനം അപകടകരമായനിലയില്‍ വളര്‍ന്നിരിക്കുന്നു. സമീപത്തെ സ്കുളുകളിലും,കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികളെ വലവീശിപിടിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പെണ്‍കുട്ടികളെ വലയിലാക്കാന്‍ മുന്നംഗ സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനരീതി. ഇതുസംബന്ധിച്ചു  വ്യക്തമായ റിപ്പോര്‍ട്ടുള്ള പോലീസും കാര്യമായി ഒന്നും ചെയ്യുന്നില്ല. പത്താംക്ലാസിലും, പ്ലസ് ടുവിലും പഠിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഇവരുടെ വലയിലാണ്.  ബ്ലാക്ക് മെയിലിംഗിലൂടെയാണ്  പെണ്‍കുട്ടികളെ വലയിലാക്കിയിരിക്കുന്നത്.

 രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പോലും അതിനു സംഘം അനുവദിക്കില്ല. ഈ പെണ്‍കുട്ടികളെ  നിരീക്ഷിച്ചു കൊണ്ടു സംഘത്തിന്റെ കണ്ണികള്‍ ചുറ്റുമുണ്ട്. ഇവര്‍ വിളിക്കുന്ന സ്ഥലങ്ങളില്‍ പോകേണ്ട അവസ്ഥയിലാണ് കുട്ടികള്‍. സ്റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന എജന്റുമാര്‍ വഴി ആവശ്യക്കാര്‍ക്ക് യഥേഷ്ടം പെണ്‍കുട്ടികളെ തെരെഞ്ഞടുക്കാം. ഡ്രസുകള്‍, വില കൂടിയ മൊബൈല്‍ഫോണുകള്‍ പണം എന്നിവ നല്‍കിയാണ് കുട്ടികളെ ഇവര്‍ പാട്ടിലാക്കുന്നത.് ബസ്സ്റ്റാന്‍ഡിലെത്തുന്ന പെണ്‍കുട്ടികളോട് ചങ്ങാത്തംകൂടി മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കി സുഹൃദ്ബന്ധം സ്ഥാപിച്ചാണ് ഇവര്‍ വല വിരിക്കുന്നത്.

  പിന്നിട് ക്ലാസിലേക്ക് എന്നുപറഞ്ഞിറങ്ങുന്ന കുട്ടികളെ ഇവര്‍ അവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. ഈ സംഘങ്ങളെ ഇവിടെ നിയ—ന്ത്രിക്കുന്നത് എറണാകുളത്തെ ഒരു പ്രമുഖ ഗുണ്ടാനേതാവിന്റെ അനുയായിയാണ്. ഈ മേഖലയിലെ ലഹരിമരുന്ന് മൊത്തകച്ചവടക്കാരന്‍ കൂടിയാണിയാള്‍. പെണ്‍വാണിഭത്തോടൊപ്പം, മയക്കുമരുന്നുകടത്തിനും പെണ്‍ കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നു. ഒരു തവണ വലയില്‍ വിണാല്‍ പിന്നിട് ഒരിക്കലും രക്ഷപെടാനാവാത്തവിധത്തിലാണ് ഈ കുട്ടികളുടെ അവസ്ഥ.

ഇടപാടുകാരുമായി കരാറുറപ്പിച്ചു കഴിഞ്ഞാല്‍ സ്റ്റാന്‍ഡിനുപുറകിലുളള റോഡില്‍ വാഹനമെത്തും. ആവശ്യം കഴിഞ്ഞതിനുശേഷം തിരികെ ഇതേ സ്ഥലത്ത് എത്തിക്കും. കോളജുളള ദിവസങ്ങളാണെങ്കില്‍ ക്ലാസ് തീരുന്നതിനുമുന്‍പ് ഇവരെ സുരക്ഷിതരായി തിരികെയെത്തിക്കും.  പെണ്‍കുട്ടികളുടെ കൂടെ പ്രായമായ മറ്റൊരു സ്ത്രീയും കാണും ഇവരാണ് പണമിടപാട് നടത്തുന്നത് മുവായിരം രൂപയാണ് ഇടപാട് തുക, 1000 രൂപ എജന്റിനു കമ്മീഷനായി നല്‍കും, കഞ്ചാവുള്‍പ്പടെയുളള ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നതിനും ഇവര്‍ക്ക് വന്‍ കമ്മീഷനാണ് നല്‍കുന്നത്. സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപമാണ് ഇത്തരത്തിലുളള ഇടപാടുകള്‍ മുഴുവന്‍ നടക്കുന്നത്.

മയക്കുമരുന്നുകള്‍ അവശ്യമുളളവര്‍ ഇവിടുത്തെ കോയിന്‍ ബോക്‌സിനു സമീപം ഫോണ്‍ നമ്പര്‍ എഴുതിയിട്ടാല്‍ അവര്‍ക്ക് സാധനമെത്തിച്ചുകൊടുക്കുന്നതും ഇതേ പെണ്‍കുട്ടികള്‍ തന്നെയാണെ ന്നതു  വാസ്തവം.  പോലീസിനെ നിരിക്ഷിക്കാനും ഈ സംഘത്തിന് ആളുകളുണ്ട്. അടുത്തയിടെ നാടുവിട്ടുപോയ കമിതാക്കളുടെ കൈയില്‍ ഉണ്ടായിരുന്നത്  ഒരു ലക്ഷം രൂപയിലധികമാണ്. ഇവര്‍ മറ്റൊരു സംസ്ഥാനത്ത് എത്തിയപ്പോള്‍ അവിടുത്തെ പോലീസുകാര്‍ പെണ്‍കുട്ടിയുടെ കൈയില്‍ കിടന്നിരുന്ന രണ്ട് സ്വര്‍ണവളകള്‍ ഊരിയെടുത്തതതിനുശേഷമാണ് വിട്ടയച്ചത്.

ഈ പണം എങ്ങനെ ഉണ്ടായി എന്നതിനെക്കറിച്ചൊന്നും ഇതുവരെ അന്വേഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. തൊടുപുഴയില്‍ മയക്കുമരുന്നുകള്‍ എത്തിക്കുന്ന ഗുണ്ടാനേതാവ് ഒരു ദിവസം വൈകിയെത്തിയപ്പാള്‍ മയക്കുമരുന്ന് ലഭിക്കാത്താതുമൂലം സിഎഫ്എല്‍ ലാംപ് പൊട്ടിച്ച് കഴിച്ച സംഭവം വരെയാണ് ഉണ്ടായത്. ഇതെല്ലാം നടക്കുന്നത് പോലീസിന്റെ മുക്കിനുതാഴെയാണെന്നുളളതാണ് യാഥാര്‍ഥ്യം.

അഭിപ്രായങ്ങളൊന്നുമില്ല