Video Of Day

Breaking News

കഴക്കൂട്ടത്ത് പെണ്ണുതേടി (സെക്‌സ് ) വരുന്നത് വിദ്യാര്‍ഥികളും ഐടി ഉദ്യോഗസ്ഥരും

കഴക്കൂട്ടം: ഐടി നഗരമായ കഴക്കൂട്ടം കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനം സജീവമാകുന്നു.   ഓണ്‍ലൈന്‍ വഴി പുതിയ വശീകരണ തന്ത്രങ്ങളുമായി വിവിധ സംഘങ്ങള്‍ കഴക്കൂട്ടത്ത് കേന്ദ്രീകരിച്ചിരിക്കുകയാണെന്ന വിവരമാണ് കഴിഞ്ഞ ആഴ്ച  നടന്ന അറസ്റ്റോടെ  പുറംലോകമറിഞ്ഞത്.  വാടക വീടെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘമാണ് കഴിഞ്ഞ ആഴ്ച നടന്ന റെയ്ഡില്‍ അറസ്റ്റിലായത്. മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാ ണ് അണിയറ രഹസ്യങ്ങള്‍ പുറംലോകമറിഞ്ഞത്. കഴിഞ്ഞദിവസം പിടിയിലായ സംഘത്തെ മറ്റൊരു സംഘം ഒറ്റുകൊടുത്തതാണെന്നും പറയപ്പെടുന്നു.

ഒരുകാലത്ത് ഗുണ്ടാസംഘങ്ങളുടെ സ്ഥലമെന്ന നാണക്കേട് പേറിയവരാണ് കഴക്കൂട്ടം നിവാസികള്‍. അനുദിന വികസനങ്ങളും പദ്ധതികളും വന്നണയുന്ന കഴക്കൂട്ടത്തെ ചൂഷണം ചെയ്യാന്‍ വട്ടമിടുന്ന മാഫിയകളില്‍ ഒന്നുമാത്രമാണ് നിലവില്‍ തകൃതിയാകുന്ന പെണ്‍വാണിഭം.   നിലവില്‍ വാടകവീടുകളില്‍ മാത്രമാണ് റെയ്ഡ് നടന്നിട്ടുള്ളത്. ടെക്‌നോപാര്‍ക്കില്‍ നിന്നും ഒരുവിളിപ്പാടകലെ കുമിഴിക്കരയിലെ വാടകവീട്ടിലാണ് പെണ്‍വാണിഭം പോലീസ് കണ്ടെത്തിയത്. സെന്റ് ആന്‍ഡ്രൂസിലാണെങ്കില്‍ ഒരു സ്വകാര്യ സ്‌കൂളിന് സമീപവും. ഈ കേന്ദ്രങ്ങളില്‍വച്ച് പോലീസ് പിടിയിലായ പുരുഷന്മാരെല്ലാം യുവാക്കളാണ്.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് വാണിഭകേന്ദ്രങ്ങള്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്വകാര്യ സൈറ്റുകളില്‍ മൊബൈല്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച് ആവശ്യക്കാരെ തേടുന്നതാണ് രീതി. കഴക്കൂട്ടത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 13 അംഗ സംഘത്തെ പോ ലീസ് പിടികൂടിയതോടെ സൈറ്റുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ അപ്രത്യക്ഷമാകുന്നുണ്ട്. പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്ത 22 ഓളം ഫോണുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇവരുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്നവരുടെ ഫോണ്‍ നെറ്റ്‌വര്‍ക്കുകളെല്ലാം ഇപ്പോ ള്‍ നിശ്ചലമാണ്. വാണിഭ കേന്ദ്രങ്ങളില്‍ നിന്ന് റെയ് ഡില്‍ പിടിച്ചെടുത്ത സ്ത്രീകളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ഫോണുകളിലേക്ക് ഇടവേളയില്ലാതെയാണ് ആവശ്യക്കാര്‍ വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതില്‍ ഏറിയവരും വിദ്യാര്‍ഥികളും ടെക്‌നോപാര്‍ക്ക് ജീവനക്കാരുമാണെന്നതാ ണ് പോലീസിന് ലഭിച്ച വിവരം. വീട്ടുജോലിക്ക് ആളെ തിരയുന്ന ചില ഏജന്‍സികളും ഓണ്‍ലൈന്‍ സൈറ്റുകളും കഴക്കൂട്ടത്തെ പെണ്‍വാണിഭത്തിന് നേരിട്ട് സഹായം ചെയ്യുന്നവരാണ്.

അന്തര്‍ സംസ്ഥാന പെണ്‍വാണിഭസംഘങ്ങള്‍ വിവിധ രൂപത്തില്‍ കഴക്കൂട്ടം കേന്ദ്രീകരിച്ചത് അടുത്തിടെയാണ്. അന്യസംസ്ഥാനങ്ങളില്‍  നിന്നെത്തു ന്ന ഹൈടെക് യുവതികളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ശൃംഖല  ടെക്‌നോപാര്‍ക്ക് പരിസരം ലക്ഷ്യ മാക്കി കേന്ദ്രീകരിച്ചതായാണ് റിപ്പോര്‍ട്ട്.  ഉന്നതര്‍ സന്ദര്‍ശകരായ ഇത്തരമിടങ്ങളിലേക്ക് കടന്നുചെല്ലാന്‍ പോലീസിനും മുട്ടുവിറയ്ക്കുമെന്നതാണ് വാസ്തവം.

  തമിഴ്‌നാട്ടില്‍  നിന്നും കഴിഞ്ഞ പുതുവത്സരരാത്രി പെണ്‍കുട്ടികളെ വാണിഭസംഘം കഴക്കൂട്ടത്ത് എത്തിച്ചതായും വിവരമുണ്ട്.   അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ജോലിവാഗ്ദാനം ചെയ്ത് വലയിലാക്കുന്ന ചില വ്യാജന്മാരും കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന സംഘത്തിലെ കണ്ണികള്‍ മാത്രമാണ് കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായത്. വീട്ടമ്മമാരോടൊപ്പം 19 വയസുള്ള പെണ്‍കുട്ടിയും സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം സ്വദേശികള്‍ക്കുപുറമെ കോട്ട യം, പാലക്കാട് എന്നിവിടങ്ങളിലെ യുവതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് 16 വയസ് മുതലുള്ള പെണ്‍കുട്ടികളെ മാര്‍ക്കറ്റിംഗ് ജോലിയുടെ പേരില്‍ വാണിഭകേന്ദ്രത്തിലെത്തിക്കുകയാണെന്ന വിവരമാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയത്.  കൂടാതെ വീട്ടുജോലിയുടെ പേരിലും നിര്‍ധനരായ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തുന്നു.

2000രൂപ മുതല്‍ തുടങ്ങുന്ന വിലപേശലില്‍ നടത്തിപ്പുകാരന്റെയും ഏജന്റുമാരുടെയും കമ്മീഷന്‍ കിഴിച്ച് ആയിരം രൂപയാണ് സ്ത്രീകള്‍ വാങ്ങുന്നത്. മോശമായ ജീവിത സാഹചര്യമാണ് ഇവരെ ഇത്തരമിടങ്ങളില്‍ എത്തിക്കുന്നതെന്നതാണ് വാസ്തവം. ഒരുവിഭാഗംപേര്‍ വീട്ടുജോലിക്കും മറ്റുമെത്തി ചതിയില്‍പ്പെട്ടവരുമാണ്. നഗരത്തിലെ ഹൈടെക് വാണിഭസംഘം മുതല്‍ ഇടത്തരം സംഘങ്ങള്‍വരെ നീളുന്ന വന്‍ ശൃംഖലയുടെ സംരക്ഷകരാകുന്നത് ഉന്നതരാണ്.  

മാധ്യമപ്രവര്‍ത്തകരാണെന്ന വ്യാജേന  വ്യാജ പ്രസ് ഐഡി കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി പെണ്‍വാണിഭം നിര്‍ഭയം നടത്തുന്ന ചിലര്‍ കഴക്കൂട്ടത്തെ ഹോട്ടലുകളില്‍ എത്താറുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. വ്യാജമായി നിര്‍മിക്കുന്ന രേഖകള്‍ കാണിച്ച് ഹോട്ടല്‍മുറികള്‍ യഥേഷ്ടം ഇവര്‍ തരപ്പെടുത്തുന്നു. ഇന്റര്‍വ്യൂ, ചര്‍ച്ചകള്‍ തുടങ്ങിയ വിശ്വസനീയമായ വസ്തുതകളാണ് ഇവര്‍ നിരത്തുന്നത്. കഴിഞ്ഞദിവസമുണ്ടായ റെയ്ഡില്‍ പിടിക്കപ്പെട്ടവരാണ് വ്യാജ മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് വാണിഭം നടത്തുന്നതുസംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തുവിട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല