Video Of Day

Breaking News

സഹോദരനും അമ്മാവനും കൊലപ്പെടുത്തിയ യുവതി സംസ്‌ക്കാരത്തിനിടെ എഴുന്നേറ്റു

കെയ്‌റോ: സഹോദരനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ യുവതി ശവസംസ്‌ക്കാരത്തിനിടെ എഴുന്നേറ്റു. കെയ്‌റോവിലാണ് സംഭവം. 31 കാരിയായ യുവതിക്കാണ് സംസ്‌ക്കാര ചടങ്ങിനിടെ ജീവന്‍ തിരിച്ചുകിട്ടത്. ശവക്കല്ലറയില്‍ നിന്നും എഴുന്നേറ്റ യുവതി നേരെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോയി ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

അമ്മാവനും സഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതി പോലീസുകാരോട് പറഞ്ഞത്. താന്‍ മരിച്ചെന്ന് കരുതി ശവസംസ്‌ക്കാരം നടത്താനൊരുങ്ങിയെന്നും യുവതി പോലീസുകാരെ ബോധ്യപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സഹോദരനേയും അമ്മാവനേയും അറസ്റ്റ് ചെയ്തു. രണ്ട് പേരും അറസ്റ്റിലായതോടെ യുവതി വീണ്ടും സ്‌റ്റേഷനിലെത്തി തന്നെ ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും  പറഞ്ഞു.

ഇതോടെ വെട്ടിലായ പോലീസുകാര്‍ ഇനി എന്തുചെയ്യണമെന്ന് ആലോചിച്ചിരിക്കെ കേസ്
Woman
കോടതിയിലെത്തുകയും ചെയ്തു. വിചാരണവേളയിലും അമ്മാവനും സഹോദരനും അനുകൂലമായാണ് യുവതി മൊഴി നല്‍കിയത്. വിവാഹമോചിതയായ യുവതിയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പം കണ്ടെത്തിയതോടെയാണ് ഇവരെ കൊല്ലാന്‍ ബന്ധുക്കള്‍ ശ്രമിച്ചതെന്ന്  പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

 എന്തായാലും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന യുവതിയുടെ മൊഴി പരിഗണിച്ച കോടതി അമ്മാവനേയും സഹോദരനേയും വെറുതെ വിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല