ഷറഫുന്നീസയുമായി സിദ്ദിഖിന് അവിഹിതബന്ധം: ആദ്യഭര്‍ത്താവ്
കോഴിക്കോട്: ടി സിദ്ദിഖിന് തന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസിയുടെ മുന്‍ ഭര്‍ത്താവ് സഫീര്‍ ഷാന്‍.
താന്‍ ഖത്തറില്‍ ആയിരിക്കുമ്പോള്‍ എഴുത്തുകാരിയായ ഭാര്യയുമായി സിദ്ദിഖ് അവിഹിതബന്ധം പുലര്‍ത്തിയിരുന്നതായാണ് സഫീറിന്റെ ആരോപണം. തന്റെ ഭാര്യയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് സിദ്ദിഖ് ഭാര്യ നസീമയെ അകാരണമായി മൊഴിചൊല്ലിയതെന്നും സഫീര്‍ പറയുന്നു.
ഗള്‍ഫിലായിരിക്കുമ്പോള്‍ തന്റെ ഭാര്യ സിദ്ദിഖുമായി കൂട്ടുകൂടിയ കാര്യം പലരും തന്നെ അറിയിച്ചിരുന്നെങ്കിലും താന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഫോണ്‍ ചെയ്ത് എടുക്കാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഭാര്യയ്‌ക്കൊപ്പം കഴിയാമെന്നായിരുന്നു തീരുമാനം.
നാട്ടിലെത്തിയ തനിക്ക് ഗള്‍ഫില്‍ നിന്നടക്കം നിരന്തരം ഭീഷണി കോളുകള്‍ ലഭിച്ചു തുടങ്ങി. ഷറഫുന്നീസയെ വിവാഹമോചനം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മിക്ക കോളുകളും. ഷറഫുന്നീസ സിദ്ദിഖുമായി കൂടുതല്‍ അടുത്തെന്ന് മനസിലായതോടെ മൊഴി ചൊല്ലാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചെറിയ കുട്ടിയെ താലോലിക്കാന്‍ പോലും തനിക്ക് കഴിഞ്ഞിട്ടില്ല. ഷറഫുന്നീസയില്‍ നിന്നും കുട്ടികളെ തനിക്ക് വിട്ടുകിട്ടണമെന്നാണ് ഇപ്പോഴത്തെ ആവശ്യമെന്നും സഫീര്‍ ഷാന്‍ പറഞ്ഞു.
സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമയുടെ വാക്കുകളെ ശരിവെക്കുംവിധമാണ് സഫീര്‍ ഷാനും പ്രതികരിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ സിദ്ദിഖും കാമുകിയും തമ്മിലുള്ള വിവാഹത്തിനായി രണ്ടു കുടുംബ ബന്ധങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. ഇവരുടെ മക്കള്‍ക്കുവേണ്ടിയും വരും ദിവസങ്ങളില്‍ നിയമ പോരാട്ടം തുടരുമെന്നു തന്നെയാണ് സഫീര്‍ ഷാനും സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമയും പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ