ഫേസ്ബുക്ക് പ്രണയിക്കുന്നവര്‍ക്ക് പാഠം; ഗള്‍ഫ് കാമുകനെ കണ്ട ഇരുപതുകാരി ഞെട്ടി
ഫേസ്ബുക്കിലൂടെ പ്രണയത്തിലായ അന്‍പത്തിയഞ്ച് വയസ്സുള്ള കാമുകനെ നേരില്‍കണ്ട ഇരുപതുകാരിക്ക് ബോധം പോയി. കാമുകന്‍ പോലീസ് പിടിയിലുമായി. ഗള്‍ഫില്‍ പെയിന്ററായ ഇയാള്‍ പലപേരുകളില്‍ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ആലപ്പുഴ സ്വദേശിയായ ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പലപേരുകള്‍ പലജോലികള്‍ പലപ്രായം പല പ്രൊഫൈല്‍ ഫോട്ടോകള്‍... ഇതായിരുന്നു ആലപ്പുഴ കരുമാടി കാര്‍ത്തികയില്‍ സത്യശീലന്‍പിള്ള എന്ന് അന്‍പത്തിയഞ്ചുകാരന്‍ പെണ്‍കുട്ടികളേയും സ്ത്രീകളേയും വലയിലാക്കാന്‍ ഉപയോഗിച്ചിരുന്നത്. മധുരമായി സംസാരിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയും വഴങ്ങാത്തവരെ മൊര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുകയാണ് പതിവ്.
ബഹ്‌റിനില്‍ പെയിന്ററായി ജോലി നോക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇടുക്കി കരുണാപുരം സ്വദശിനിയായ ഇരുപതുകാരിയെ കാണാനാണ് എത്തിയത്. മുപ്പത് വയസ്സ് ഉണ്ടെന്നും ഗള്‍ഫില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണെന്നും തെറ്റിധരിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ വിളിച്ചു വരുത്തിയത്. എന്നാല്‍ ആളെക്കണ്ടതോടെ പെണ്‍കുട്ടി ബോധം കെട്ടു വീഴുകയായിരുന്നു
അപകടം മണത്ത് മുങ്ങിയ സത്യശീലന്‍ പിള്ളയെ പൊലീസ് പിന്നീട് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. സത്യശീലന്‍ പിള്ളയെ പിന്നീട് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഫോണിലൂടെ വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ ജാതിയും മതവും നോക്കി പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന ഇയാളുടെ തട്ടിപ്പില്‍ നിരവധിപേര്‍ കുടുങ്ങിയതായാണ് പൊലീസിനു ലഭിച്ച സൂചന.
ഭാര്യയും കുട്ടികളുമുള്ള ഇയാള്‍ സംസ്ഥാനത്ത് പലയിടത്തും ഇതേ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലിസ് കണ്ടെടുത്തു. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ