കിടക്കപങ്കിടാറുണ്ടോയെന്ന് യാത്രാക്കാരിയോട് ? എമിഗ്രേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: വിമാനത്താവളത്തിലെത്തിയ യാത്രാക്കാരിയോട് അപമര്യാദയായി പെരുമാറിയ എമിഗ്രേഷന്‍ ഓഫീസര്‍ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.
ഹോങ്കോങിലേക്ക് പോകാന്‍ വേണ്ടി മാര്‍ച്ച് 18ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.
മദ്യം കഴിക്കാറുണ്ടോയെന്ന് രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയോട് ചോദിച്ചു. തന്റെ മൂന്നാമത്തെ കുട്ടിയുടെ അമ്മയാകുമോ?, ഭര്‍ത്താവില്ലാത്തപ്പോള്‍ വെറെയാളുമായി കിടക്കപങ്കിടാറുണ്ടോ?, ഇനി കുട്ടികളുണ്ടാകാതിരിക്കാന്‍ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടോ? തുടങ്ങിയവയായിരുന്നു വിനോദ് കുമാര്‍ സ്ത്രീയോട് ചോദിച്ച ചോദ്യങ്ങളെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
ചോദ്യം കേട്ട് ഞെട്ടിയെന്നും എന്താണ് മറുപടി പറയേണ്ടതെന്ന് അറിയാതെ നിന്നുവെന്നും ഫോണ്‍ എടുത്ത് സുഹൃത്തിനോട് സംസാരിച്ചതോടെ ഇയാള്‍ സ്ഥലം വിട്ടതായും പെണ്‍കുട്ടി പറഞ്ഞു.
ഹോങ്കോങില്‍ നിന്ന് ഭര്‍ത്താവിനൊപ്പം തിരിച്ചെത്തിയപ്പോള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതിപെട്ടെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭര്‍തൃ പിതാവ് ആഭ്യന്തരമന്ത്രാലയത്തില്‍ പരാതി നല്‍കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ