എല്ലാം ഇതിലുണ്ട്, പി.സി ജോര്‍ജിനെ ഞെട്ടിച്ച സരിതയുടെ കത്ത്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടെ രഹസ്യ കത്ത് വായിച്ച് താന്‍ മാനസികവും ശാരീരികവുമായി തളര്‍ന്ന് പോയെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. സരിതയുടെ കത്ത് വായിച്ചിട്ടുള്ള അപൂര്‍വം ചിലരില്‍ ഒരാള്‍ താനാണെന്ന് പി.സി ജോര്‍ജ് സമ്മതിച്ചു. 25 പേജുള്ള കത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ താന്‍ തളര്‍ന്നു പോയെന്ന് അദ്ദേഹം വെളിപ്പെടുത്തി. കത്തിന്റെ ഉള്ളടക്കം പുറത്തു പറയാന്‍ ഇടവരരുതേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സരിത ജയിലില്‍ നിന്ന് തയ്യാറാക്കിയ കത്തല്ല മജിസ്‌ട്രേറ്റിന് ലഭിച്ചതെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വെളിപ്പെടുത്തലിലൂടെ സരിതയുടെ 25 പേജുള്ള കത്തുണ്ടെന്ന കാര്യം പി.സി ജോര്‍ജ് സ്‌ഥിരീകരിക്കുകയും ചെയ്‌തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.
താനിപ്പോഴും കേരള കോണ്‍ഗ്രസിനെ്റ വൈസ് ചെയര്‍മാനാണ്. ഇനി ചെയര്‍മാന്‍ കോഴ വാങ്ങിയാലും താന്‍ അക്കാര്യം സമ്മതിക്കുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. കുരിശ് ജീവിതത്തിന്റെ ഭാഗമാണെന്ന കെ.എം മാണിയുടെ പ്രസ്‌താവന പി.സി ജോര്‍ജിനെ ഉദ്ദേശിച്ചാണോ എന്നും ചോദ്യമുയര്‍ന്നു. എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് തന്നേക്കാള്‍ വലിയ വേറെയില്ലെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ