Video Of Day

Breaking News

ഷക്കീലയ്‌ക്കൊപ്പം അന്‍സിബ, ഫേസ്ബുക്കില്‍ തെറിവിളി


ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായി തുടങ്ങിയ അന്‍സിബ ഹസന്‍ തമിഴില്‍ ഹോട്ട് നായികയാകാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. പുതിയ ചിത്രമായ പറഞ്ചോതിയുടെ ട്രെയിലറില്‍ നിന്നും പാട്ടുകളില്‍ നിന്നും വ്യക്തമാകുന്നത് അതാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായ പറഞ്ചോതിയില്‍ അന്‍സിബയ്‌ക്കൊപ്പം ഷക്കീലയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറില്‍ ഷക്കീലയെക്കാള്‍ മേനി പ്രദര്‍ശനമാണ് അന്‍സിബയുടേതെന്ന് പറയാതെ വയ്യ.
സാരത്യ നായകനായെത്തുന്ന ചിത്രത്തില്‍ ഗീതയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കഞ്ചാ കറുപ്പാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 16 ന് ചിത്രം തിയേറ്ററുകളിലെത്തും. ഹന്‍സിബയുടെ മേനി പ്രദര്‍ശനത്തെ കുറിച്ച് നേരത്തെയും പല തരത്തിലുള്ള ഗോസിപ്പുകള്‍ വന്നായിരുന്നു. എന്നാല്‍ അപ്പോഴൊക്കെ നടി അത് നിധേഷിച്ചു. എന്നാല്‍ പുതിയ ചിത്രത്തിലേത് അല്പം കടന്നു പോയില്ലെ എന്നാണ് ആരാധകരുടെ സംശയം. 

അഭിപ്രായങ്ങളൊന്നുമില്ല