Video Of Day

Breaking News

എസ്.ഐ ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി- യുവതി

പാലക്കാട്: ഗ്രേഡ് എസ്.ഐ. പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി കോടതിയില്‍. മലമ്പുഴ സ്വദേശിയായ 37കാരിയാണ് പോലീസ്സ്‌റ്റേഷനില്‍നിന്നും വനിതാസെല്ലില്‍നിന്നും നീതി ലഭിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്.

യുവതിയുടെ അമ്മയും അയല്‍ക്കാരിയായ സ്ത്രീയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പരിഹാരത്തിനായി 2010ല്‍ ഇവര്‍ മലമ്പുഴ സ്റ്റേഷനില്‍ പോയപ്പോഴാണ് അവിടെ അന്ന് എ.എസ്.ഐ.യായിരുന്നയാളെ പരിചയപ്പെട്ടത്. കേസ് ഒത്തുതീര്‍പ്പാക്കി വിട്ടെങ്കിലും പിന്നീട് തന്നെ ഫോണ്‍ചെയ്യാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു. ഒരിക്കല്‍ നേരിട്ടുകണ്ടപ്പോള്‍ ജ്യൂസ് വാങ്ങിനല്‍കി. ജ്യൂസ് കുടിച്ചതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട തന്നെ ജി.ബി. റോഡിലുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും അവിടെവെച്ച് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

ഇതേക്കുറിച്ച് പോലീസിലും വനിതാസെല്ലിലും പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പോലീസില്‍ പരാതി കൊടുത്തതിന് റോഡില്‍വെച്ച് എസ്.ഐ. മര്‍ദിച്ചതായും യുവതി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. കേസില്‍ ഇവരുടെ ഭാഗം കേള്‍ക്കുന്നതിനായി ഏപ്രില്‍ 18ന് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല