പോക്കറ്റിലിരുന്ന സാസംങ് ഗ്യാലക്സി ഫോണ്‍ പൊട്ടിത്തെറിച്ചു
അഗളി: യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. കോട്ടത്തറയിലെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് സംഭവം. കോട്ടത്തറ സ്വദേശിയും അഗളിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നയാളുമായ മുജീബ് റഹ്‌മാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ തന്നെ ഷര്‍ട്ടിന് തീപിടിച്ചു. ഉടന്‍തന്നെ ഇയാള്‍ ഷര്‍ട്ട് ഊരിയെറിഞ്ഞു. ചെറിയ തോതിലുള്ള പൊട്ടിത്തെറിയായതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. ഇടത് നെഞ്ചിനു താഴെ ചെറിയൊരു പൊള്ളല്‍ മാത്രമാണ് സംഭവിച്ചത്. ബാറ്ററിയുടെ പ്രശ്‌നമാവാം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ