Video Of Day

Breaking News

തമിഴ് നടിയെ പട്ടാപകല്‍ മാനഭംഗം ചെയ്യാന്‍ ശ്രമം

സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സാധാരണക്കാര്‍ പോയിട്ട് നടിമാര്‍ക്കുപോലും ധൈര്യമായി പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

തമിഴ്‌നടിയായ മുരുകേശ്വരിയ്ക്കാണ് ഈയിടെ ഞെട്ടിക്കുന്ന ഒരു അനുഭവം ഉണ്ടായത്. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്ക് ബസ്സില്‍ യാത്രചെയ്യുകയായിരുന്നു മുരുകേശ്വരി. ബസില്‍ നിന്നറങ്ങി വീട്ടിലേയ്ക്ക് നടക്കുന്ന വഴി മുരുകേശ്വരിയെ ഒരുകൂട്ടം യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.

നടിയെ തടഞ്ഞു നിര്‍ത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.  മുരുകേശ്വരിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ഉപദ്രവിക്കാനും തുടങ്ങിയതോടെ നടി നിലവിളിക്കുകയായിരുന്നു. വഴിയിലൂടെ വന്ന യാത്രക്കാര്‍ ശബ്ദം കേട്ടതോടെ നടിയെ രക്ഷിക്കാനെത്തുകയായിരുന്നു. ആളുകള്‍ വന്നതും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ മുരുകേശ്വരിയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല