കഴക്കൂട്ടത്ത് വിദ്യാര്ഥിനികളെയും നടിയെയും പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും
പെണ്‍കുട്ടിയുടെ മൊബൈല്‍നമ്പര്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചത്. അന്യസംസ്ഥാന സെക്സ് റാക്കറ്റ് സംഘത്തിന്റെ പ്രമുഖ ഇടനിലക്കാരനാണ് തൃശൂര്‍ സ്വദേശി ജിജു ജോര്‍ജ്. ഒരു ചാനലില്‍ സൂപ്പര്‍ഹിറ്റായ സീരിയലിലെ നടിയും ഈ പെണ്‍വാണിഭസംഘത്തിലുള്ളതായി കഴക്കൂട്ടം പൊലീസ് പറഞ്ഞു. ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ് എന്നിവിടങ്ങളില്‍ ഐടി ജീവനക്കാരെമാത്രം കേന്ദ്രീകരിച്ച് നിരവധി അനാശാസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പൊലീസ് പിടികൂടിയ ഏഴ് സ്ത്രീകള്‍ 20 ദിവസത്തോളമായി പലരുടെയും വീടുകളില്‍ താമസിച്ചിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റിലെ "ലൊക്കാന്റോ' എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലെ ഇടപാടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് ചുക്കാന്‍പിടിക്കുന്നത്. ഈ അനാശാസ്യസംഘത്തിന് താമസിക്കുന്നതിനുള്ള വീടുകളടക്കം എടുത്തുനല്‍കുന്നതും ഇവര്‍തന്നെയാണ്. ഈ സംഘമാണ് കഴക്കൂട്ടം കേന്ദ്രീകരിച്ച് സ്കൂള്‍വിദ്യാര്‍ഥിനികളെ വലയിലാക്കി പീഡിപ്പിക്കുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ