ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു -വീഡിയോ
ബാഗ്ദാദ്: വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ഐസിസ് ഭീകരര്‍ കല്ലെറിഞ്ഞു കൊന്നു. മദ്ധ്യ മൊസൂളിലെ നിനേവെ പ്രവിശ്യയിലാണ് ഐസിസ് ഇക്കുറി കാടന്‍ ശിക്ഷാവിധി നടപ്പാക്കിയത്. കണ്ണുകെട്ടിയും കൈകള്‍ കയറുകൊണ്ട് ബന്ധിച്ചുമാണ് യുവാവിനെയും യുവതിയെയും ശിക്ഷ നടപ്പാക്കാനായി കൊണ്ടുവന്നത്. എറിയുന്നതിനായുള്ള കല്ലുകള്‍ തെരുവോരത്ത് നേരത്തെതന്നെ കൂട്ടിയിട്ടിരുന്നു.
ജനങ്ങളെ വിളിച്ചുകൂട്ടിയശേഷം ഒരു ഭീകരന്‍ ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഭീകരരും കൂടിനിന്ന ചില നാട്ടുകാരും ചേര്‍ന്ന് യുവതിക്കും യുവാവിനും നേരെ ശക്തമായ കല്ലേറ് നടത്തുകയായിരുന്നു. ചോരചിന്തി 'പ്രതികള്‍' അന്ത്യശ്വാസം വലിക്കുന്നതുവരെ കല്ലേറ് തുടര്‍ന്നു. ശിക്ഷാവിധി നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഐസിസിന്രെ സുപരിചിത നരച്ച താടിക്കാരന്‍ ആരാച്ചാര്‍ അബു അന്‍സാര്‍ അല്‍അന്‍സാരിയും സ്ഥലത്തുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ