Video Of Day

Breaking News

ഗര്‍ഭ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഗര്‍ഭ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയില്‍ വൈദ്യശാല നടത്തുന്ന ജോസാണ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്  യുവതി ഗര്‍ഭ ചികിത്സയ്ക്കിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17 നും മാര്‍ച്ച് 24 നുമാണ്  യുവതി ഗര്‍ഭകാര്യത്തിനു വേണ്ടി ഇടുക്കിയിലെ ജോസ് വൈദ്യനെ സമീപിച്ചത്. യുവതി ഉടന്‍ ഗര്‍ഭവതിയാകുമെന്ന് ബന്ധുക്കളെയും യുവതിയെയും വിശ്വസിപ്പിച്ച ജോസ് വൈദ്യന്‍  മരുന്നുകള്‍  ചെയ്തത്  വളരെപ്പെട്ടന്നായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ പരാതി പരിശോധിച്ച പൊലീസ് ജോസിനെ ഉടനെ പിടികൂടി. ക്രൂരമായ ലൈംഗിക പീഡനമാണ് ഒരു ഗര്‍ഭത്തിനു വേണ്ടി യുവതിക്ക് സഹിക്കേണ്ടിവന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഇത്തരം തട്ടിപ്പ് ചികിത്സാക്കാരും വ്യാജ ഡോക്ടര്‍മാരും ഇടുക്കിലെ ഗ്രസിച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല