ഇനി ആ മറയും ആവശ്യമില്ല...
ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള നാഷണല്‍ ആര്‍ട് ഗാലറിയില്‍ ട്യൂറലിന്റെ കലാസൃഷ്ടികളാണ് ആസ്വാദകര്‍ക്ക് ഒരുമറയുമില്ലാതെ ആസ്വദിക്കാനുള്ള അരങ്ങൊരുങ്ങുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവരെയാണ് ആസ്വാദകര്‍ക്ക് ആര്‍ട്ട് ഗാലറിയില്‍ നഗ്‌നരായി പ്രദര്‍ശനം കാണാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഇതിനകം പ്രദര്‍ശനത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്ന് ഗാലറിയുടെ സംഘാടകര്‍ പറയുന്നു. മുമ്പ് ജപ്പാനിലും ട്യൂറലിന്റെ പ്രദര്‍ശനം ഈ രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ട്യൂറലിന്റെ സൃഷ്ടികളെ മനസ്സിലാക്കാന്‍ കാന്‍ബറയില്‍ വിഖ്യാത ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് സ്റ്റിയുവര്‍ട്ട് റിങ്‌ഹോള്‍ട്ട് ആസ്വാദകരെ സഹായിക്കും. അദ്ദേഹവും ഉടുതുണിയില്ലാതെയാകും ആസ്വാദകര്‍ക്കൊപ്പം നീങ്ങുക.
പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാണ് പ്രവേശനം. പ്രദര്‍ശനം കണ്ടശേഷം നഗ്‌നരായി നിന്ന് ഒരു വിരുന്നില്‍ പങ്കെടുക്കുവാനും അവസരമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ