Video Of Day

Breaking News

ഓടുന്ന ബൈക്കില്‍ പൊതു നിരത്തില്‍ വച്ച് സെക്‌സ്

ഞായറാഴ്ച ഉച്ചയ്ക്ക് ഗോവയിലെ മന്‍ഡോവി പാലത്തിലൂടെ പോകുകയായിരുന്ന ഒരുകാല്‍ നടയാത്രക്കാരനാണ് ആരേയും ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. ഒരു ടീ ഷര്‍ട്ടുംസോക്‌സും മാത്രം ധരിച്ചുകൊണ്ട് ഒരു പുരുഷന്‍ ബൈക്കോടിക്കുന്നു. അയാളുടെ മുമ്പില്‍ അയാള്‍ക്ക്‌ അഭിമുഖമായി ബൈക്കിന്റെ ഇരുവശങ്ങളിലേയ്ക്കും കാലുകള്‍ ഇട്ടുകൊണ്ട് കിടക്കുന്ന ഒരു സ്ത്രീ ബൈക്കോടിക്കുന്ന ആളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നതാണ് കണ്ടത്.

നട്ടുച്ചയ്ക്ക് ഗോവയിലെ പൊതുനിരത്തില്‍ കണ്ട ഈ കാഴ്ച അയാളെ സ്തബ്ധനാക്കി. എങ്കിലും അയാള്‍ പെട്ടെന്ന് അവരുടെ ചിത്രമെടുത്ത് ബിജെപി എം പി വിഷ്ണുസൂര്യവാഗിന്റെ ശ്രദ്ധയില്‍പെടുത്തി. അദ്ദേഹമത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തു. ഇത്തരത്തിലൊരുസംഭവം പട്ടാപ്പകല്‍ ഗോവയില്‍ നടന്നിട്ടുംഅവരെ തടയാന്‍ അവര്‍ യാത്ര ചെയ്ത ദൂരമത്രയും ഒരു പോലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം അതിശയിച്ചു. ചിത്രം ഫെയ്‌സ്ബുക്കില്‍ വൈറലായതോടെ ഗോവന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു.


ആ ബൈക്കിന്റെ ഉടമസ്ഥനെ തേടി അന്വേഷണമായി. ബൈക്കുകള്‍ വാടകയ്ക്കു നല്‍കുന്ന ഒരു റെന്റല്‍ ഫേമിന്റെ വകയാണ് ആ ബൈക്കെന്ന് കണ്ടു പിടിച്ചു. അന്നേ ദിവസം ആ ബൈക്ക് അവര്‍ മധ്യപ്രദേശില്‍ നിന്നുള്ള രണ്ടു പേര്‍ക്കാണ് വാടകയ്ക്കു നല്‍കിയിരുന്നതെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവരെ കണ്ടുപിടിച്ചു. ഇത്തരത്തില്‍ ബൈക്കോടിച്ചിരുന്നുവെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ അവര്‍ സമ്മതിച്ചു. ഗോവന്‍ പോലീസ് അവരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കിയതിനുശേഷം വിട്ടയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല