നെറ്റ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നഗ്നചിത്രങ്ങള്‍ വില്ലനാകും
കൊച്ചി: ഫോണിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും യുവതി നഗ്നചിത്രങ്ങള്‍ ഉള്‍പ്പടെ അയച്ച് പ്രലോഭിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച് യുവാവിന്റെ പണവും വാഹനവും തട്ടിയെടുത്തു. നിരന്തരമായ പ്രലോഭനത്തില്‍ വശംവദനായ യുവാവിനെ അനാശാസ്യത്തിനായി വീട്ടില്‍ വിളിച്ചു വരുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണവും വാഹനവും തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ അഞ്ച് പേരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കതൃക്കടവ് സിബിഐ റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഏലൂര്‍ ഫാക്ട് ക്വാര്‍ട്ടേഴ്‌സ് നമ്പര്‍8ല്‍ സീമ എന്ന 36 കാരി, ഇവര്‍ക്കൊപ്പം ലിവിംഗ് ടുഗെതര്‍ ജീവിതം നയിക്കുന്ന റാന്നി അയിരൂര്‍ കാഞ്ഞേറ്റുകര മണ്ണക്കുഴിയില്‍ വീട്ടില്‍ ടോം ചാക്കോ(36), ചെങ്ങന്നൂര്‍ കറുകച്ചാല്‍ നെടുങ്ങമ്പിള്ളി ചിറ്റിലപ്പിള്ളി വീട്ടില്‍ ഗോഡ്‌ലിദേവ്(40), റാന്നി ഇടമണ്‍ ചെത്തക്കല്‍ കടത്തുവീട്ടില്‍ കെ ഐ പ്രിന്‍സ്(27), ചങ്ങനാശേരി കറുകച്ചാല്‍ നെടുങ്ങാടപ്പിള്ളി ഐക്കരപ്പറമ്പ് വീട്ടില്‍ സുബിന്‍ജോണ്‍ വര്‍ഗീസ്(22) എന്നിവരെയാണ് നോര്‍ത്ത് സി ഐ പി എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സമാപനമായ ചില കേസുകളില്‍ സീമ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ യോഗ അധ്യാപികയും കൂടിയാണെന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ഒ എല്‍ എക്‌സില്‍ ഫര്‍ണീച്ചര്‍ വില്‍പന പരസ്യം നല്‍കിയ മുളന്തുരുത്തി സ്വദേശിയായ യുവാവിനെ സീമ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ബ്ലാക്ക്‌മെയിലിംഗിന്റെ തുടക്കം. ഫോണിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും യുവാവുമായി നിരന്തരം ബന്ധപ്പെട്ട സീമ ഇയാളെ പ്രലോഭിപ്പിച്ച് കതൃക്കടവിലെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ച വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വന്തം കാറില്‍ എത്തിയ യുവാവിനെ പ്രതികള്‍ ചേര്‍ന്ന് അഞ്ച് മണിക്കൂറോളം വീടിനുള്ളില്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയും പേഴ്‌സില്‍ നിന്ന് 6500 രൂപ, മൂന്ന് എ ടി എം കാര്‍ഡുകള്‍, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഐഡന്റിറ്റി കാര്‍ഡ്, കാറിന്റെ ആര്‍ സി ബുക്ക് അടക്കമുള്ള രേഖകള്‍ എന്നിവ പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ ടൊയോട്ടോ എത്തിയോസ് കാര്‍ 1,75,000 രൂപക്ക് വാങ്ങിയതായി എഗ്രിമെന്റുണ്ടാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചു. എടിഎം കാര്‍ഡിന്റെ പാസ്‌വേര്‍ഡ് വാങ്ങിയ ശേഷം കതൃക്കടവിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എമ്മില്‍ നിന്ന് 2500 രൂപ പിന്‍വലിക്കുകയും ചെയ്തു.
മര്‍ദനത്തിനും ബ്ലാക്ക്‌മെയിലിംഗിനും കവര്‍ച്ചക്കും ഇരയായ യുവാവ് പിന്നീട് സിറ്റി പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. നോര്‍ത്ത് സിഐപിഎസ് ഷിജു, എസ്‌ഐ ചിത്രഭാനു, സീനിയര്‍സിവില്‍പോലീസ് ഓഫീസര്‍മാരായ കലേഷ്, ജൂഡ്, രാജേഷ്, സെല്‍വരാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കടപ്പാട്: bignewslive.com

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ