പ്രണയദിനത്തില്‍ സെക്‌സ് ചെയ്തേക്കരുത്
ബാങ്കോക്ക്: പ്രണയദിനത്തില്‍ സെക്‌സ് പാടില്ല മറിച്ച് ക്ഷേത്രദര്‍ശനം നടത്തി മനസ് ശുദ്ധമാക്കണമെന്ന് കമിതാക്കള്‍ക്ക് നിര്‍ദ്ദേശം… എന്നാല്‍ ഇത് ഇന്ത്യയിലെ ഏതോ വര്‍ഗീയ സംഘടനയുടെ പ്രഖ്യാപനമല്ല. മറിച്ച് തായ്‌ലന്‍ഡിലെ ബാങ്കോക്ക് ഭരണാധികാരികളാണ് ഇങ്ങനയൊരു നിര്‍ദേശവുമായി നഗരവാസികളെ സമീപിച്ചിരിക്കുന്നത്. തെക്കന്‍ ഏഷ്യയില്‍ കൗമാരക്കാരില്‍ ഏറ്റവും അധികം ഗര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തായ്‌ലന്റിലാണ്. അതുപോലെ എച്ച്‌ഐവി ബാധ ഏറ്റവും കൂടുതലുള്ള പുരുഷന്‍മാരും ഇവിടെയാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാധികാരികള്‍ ഇങ്ങനൊരു പ്രഖ്യാപനം നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ