Video Of Day

Breaking News

ഫോൺ എപ്പോഴും ബിസി: കമിതാക്കൾ നടു റോഡിൽ തമ്മിൽത്തല്ലി

കൊട്ടാരക്കര: നടുറോഡിൽ തമ്മിൽത്തല്ലിയ കാമുകിയും കാമുകനും  പൊലീസ് കസ്റ്റഡിയിലായി. ഇന്നലെ രാവിലെ കൊട്ടാരക്കര ചന്തമുക്കിലാണ് സംഭവം. കൊട്ടാരക്കര അവണൂർ പത്തടി സ്വദേശിനിയായ 22 കാരിയും പെരുംകുളം സ്വദേശിയായ 32 കാരനുമാണ് തമ്മിൽത്തല്ലിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് തെങ്ങ് കയറ്റ തൊഴിലാളിയായ കാമുകൻ. മൊബൈൽഫോൺ വഴിയാണ് ഇരുവരും അടുപ്പത്തിലായത്. കാമുകി വന്നതോടെ ഭാര്യയെും മക്കളെയും ഉപേക്ഷിക്കാൻ പോലും കാമുകൻ തയ്യാറായതാണ്.
എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി കാമുകിയുടെ ഫോൺ എപ്പോഴും ബിസി കാണിച്ചു. ഇതിൽ സംശയം തോന്നിയതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. തുടർന്ന് കൊട്ടാരക്കര ചന്തമുക്കിൽ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴേക്കും അത് തമ്മിൽത്തല്ലിൽ കലാശിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ടുവരെ സ്റ്റേഷനിലിരുത്തിയ ഇരുവർക്കുമെതിരെ പെറ്റി കേസ് എടുത്തശഷം ബന്ധുക്കളെ വരുത്തി വിട്ടയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല