ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റികൊണ്ടുപോയി 19 കാരിയെ കാറിൽ വെച്ച് ബലാത്സംഗം ചെയ്തു ... സംഭവം തൊടുപുഴയില്‍...
ജോലികഴിഞ്ഞ് തിരിച്ച് വരികയായിരുന്ന 19 കാരിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി വിവധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കാറിനകത്ത് വെച്ച് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം 30 ന് തൊടുപുഴയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് കേസ്സെടുത്തു. ഈ കേസ്സില്‍ തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രണ്ടു വെല്‍ഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉണ്ടായിരുന്ന യുവാക്കളാണ് ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് 19 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. യുവാക്കളുടെ വാക്കു കേട്ട് കാറില്‍ കയറിയ പെണ്‍കുട്ടിയെ വഴിത്തല വളളിക്കെട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് പോയി കാറില്‍വെച്ച് ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊടുപുഴ സി ഐ ജില്‍സണ്‍മാത്യുവും സംഘവും ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴ കോടതി അവധിയായതിനാല്‍ ഇരുവരെയും ദേവികുളം മജിസ്‌ട്രേററ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ