വൈ ഫൈ ഇനി ഓൾഡ് ജെനറേഷൻ;വൈറ്റ്-ഫൈയുമായി മൈക്രോസോഫ്റ്റ്
ന്യൂഡല്‍ഹി: വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തി. ഇതിനായി വൈറ്റ്-ഫൈ എന്ന് പുതിയ സാങ്കേതിക വിദ്യ രാജ്യത്ത് പരീക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി.നിലവിലെ വൈഫൈ സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപമാണ് വൈറ്റ്-ഫൈ,10 കിലോമീറ്റര്‍ പരിധിയില്‍ വയര്‍ലെസ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ടെലിവിഷൻ വൈറ്റ്-സ്പേസ് എന്ന ഈ സാങ്കേതിക വിദ്യക്കാവും
മൈക്രോസോഫ്റ്റ് ഗ്ലോബല്‍ സി ഇ ഒ സത്യ നദെല്ല ഇത് സംബന്ധിച്ച് ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി്,കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാനുള്ള സാധ്യതകളും നദെല്ല മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആരാഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ