Video Of Day

Breaking News

വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നു


ലണ്ടന്‍ : മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. 1907ല്‍ ചര്‍ച്ചിലിന് സഹോദരന്‍ ജാക്കിന്റെ ഭാവിവധു ലേഡി ഗ്വെന്‍ഡലിന്‍ ബെര്‍ട്ടി  വിന്‍സ്റ്റന്‍ ചര്‍ച്ചിലിനോട് ഇസ്‌ലാംമതം സ്വീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുന്ന കത്താണ് പുറത്ത് വന്നത് .

 'സര്‍, ദയവായി ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യരുത്. കിഴക്കിനോടും ഇസ്‌ലാമിനോടുമുള്ള താങ്കളുടെ താല്‍പര്യം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ ആഗ്രഹത്തെ ഒഴിവാക്കണം.- കത്തില്‍ പറയുന്നു.ഇസ്‌ലാമിക രീതിയില്‍ വസ്ത്രം ധരിക്കാനുള്ള ചര്‍ച്ചിലിന്റെ ആഗ്രഹത്തെപ്പറ്റിയും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.


കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ വാറന്‍ ഡോക്കര്‍ ആണ് ചര്‍ച്ചിലിനെപ്പറ്റി പുസ്തകമെഴുതാനുള്ള ഗവേഷണത്തിനിടെ കത്തു കണ്ടെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല