വി.ടി ബൽറാമിന് കെ.എസ്.യുവിൻറെ മറുപടി
കൊച്ചി: ചുംബന സംഗമത്തെ എതിർത്ത് എറണാകുളത്തെ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിനെ വിമർശിച്ച് വി.ടി ബൽറാം എം.എൽ.എ എഴുതിയ കത്തിന് കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് ടിറ്റോ ആന്റണിയുടെ മറുപടി .
സദാചാര പോലീസിനെതിരെയും ചുംബന സമരത്തിനെതിരെയും കെ.എസ് .യു നടത്തിയ സാംസ്കാരിക കൂട്ടായ്മയും ശിവസേനയും എസ് .ഡി.പി.ഐ ക്കാരുമുൾപ്പെടെ വർഗ്ഗീയ മത സംഘടനകളും നടത്തിയ പ്രതിഷേധപ്രകടനവും സമരക്കാർക്കെതിരെ നടത്തിയ കയ്യേറ്റവും രണ്ട് തലത്തിലുള്ള പ്രതികരണമാണെന്ന് വിശദീകരിച്ച ടിറ്റോ മഹാത്മജിയും ശ്രീനാരായണഗുരുവും നടത്തിയ നവോഥാന മുന്നേറ്റങ്ങളോട് ചുംബന സമരത്തെ ഉപമിച്ച ബൽറാമിന്റെ നിലപാടിനോട് പുച്ഛം തോന്നുന്നുവെന്നും തുറന്നടിക്കുന്നു
അഭിനവ ഗാന്ധി ചമഞ്ഞ് സോഷ്യൽ മീഡിയകളിലൂടെ അഭിപ്രായപ്രകടനം നടത്താതെ ഈ വിഷയത്തോടുള്ള അങ്ങയുടെ പ്രതിബദ്ധത തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകി തെളിയിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നുവെന്നും ടിറ്റോ കൂടിച്ചേർത്തു .
ടിറ്റോ ആന്റണിയുടെ കത്തിന്റെ പൂർണരൂപം വായിക്കാം
'മിസ്റ്റർ വി.ടി.ബൽറാം,
എറണാകുളത്തെ കെ.എസ്.യു.ക്കാർക്ക് താങ്കൾ എഴുതിയ തുറന്ന കത്ത് കണ്ടു.ഇന്നലത്തെ ഒരു പ്രധാന പത്രത്തിലെ വാർത്തയാണ് അങ്ങയുടെ തുറന്ന കത്തിനുള്ള കാരണമെന്നു മനസിലാക്കുന്നു.എറണാകുളത്തെ കെ.എസ് .യു -യൂത്ത് കോണ്‍ഗ്രസ് സുഹൃത്ത്ക്കളോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചറിയാതെ മാധ്യമങ്ങളിലൂടെ മാത്രം ഞങ്ങളെ വിലയിരുത്തി തുറന്ന കത്തെഴുതിയ നടപടി ശരിയായതാണോ?
സദാചാര പോലീസിനെതിരെയും ചുംബന സമരത്തിനെതിരെയും കെ.എസ് .യു നടത്തിയ സാംസ്കാരിക കൂട്ടായ്മയും ശിവസേനയും എസ് .ഡി.പി.ഐ ക്കാരുമുൾപ്പെടെ വർഗ്ഗീയ മത സംഘടനകളും നടത്തിയ പ്രതിഷേധപ്രകടനവും സമരക്കാർക്കെതിരെ നടത്തിയ കയ്യേറ്റവും രണ്ട് തലത്തിലുള്ള പ്രതികരണമാണ്.ജനാധിപത്യബോധമുള്ള ഒരു വിദ്യാർത്ഥിപ്രസ്ഥാനമെന്ന നിലവിട്ട് കെ.എസ് .യുവിന്റെ പ്രതികരണം ഉണ്ടായതായി ഞാൻ കരുതുന്നില്ല.
സദാചാര പോലീസ് ചമഞ്ഞ് ആണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ ചോദ്യം ചെയ്യുന്ന ഫാസിസ്റ്റ് ചിന്താഗതിക്കാരെ എതിർക്കുക തന്നെ വേണം.മാത്രമല്ല ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ് . ഈ പത്രത്തിൽ പറയും പോലെ ജാതി-മത-വർഗഗീയ സംഘടനകളുടെ കൂടെ കെ.എസ് .യുവും പ്രതിഷേധിച്ചു എന്ന വാർത്ത കണ്ടാൽ തീർച്ചയായും അങ്ങയേപ്പോലുള്ള ഒരു മുൻകാല കെ.എസ് .യു. നേതാവിന് ദുഖവും നിരാശയും തോന്നും.പക്ഷേ ,കൃത്യമായി ചൂണ്ടിക്കാണിക്കാൻ നാഥനില്ലാത്ത,എവിടുന്നെന്നറിയാതെ രൂപം കൊണ്ട ഒരു സമരമുറയോട് മേൽപ്പറഞ്ഞ ഗണത്തിലുള്ള സംഘടനകൾ പ്രതിഷേധിക്കുന്നു എന്നതുകൊണ്ട് കെ. എസ് .യു വിന് പ്രതിഷേധിച്ചുകൂടാ എന്നുണ്ടോ?
ചുംബന സമരം ആവിഷ്കരിക്കും മുമ്പേ സദാചാര പൊലീസിനെതിരെ കാമ്പസുകളിൽ ശക്തമായ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.അതൊന്നും മാധ്യമങ്ങൾക്ക് മുന്നിൽ കൊട്ടിഘോഷിക്കാത്തതുകൊണ്ട് പുറംലോകവും താങ്കളും അറിഞ്ഞില്ല.സമരം ചെയ്യാനുള്ള അവകാശത്തെ എതിർക്കുന്നില്ല .എന്നാൽ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ കൂടുതൽ പിടിച്ചുപറ്റാൻ കഴിയുന്ന പ്രതീകാത്മകമായ വേറെ പല വഴികളും സ്വീകരിക്കമായിരുന്നു. സമരം ചെയ്യുന്നവരിൽ ആഭാസന്മാരും ഞരമ്പുരോഗികളായുമൊക്കെ ഉണ്ടെന്നത് പാലക്കാട്ട് ഇരിക്കുന്ന അങ്ങയേക്കാൾ ഏറണാകുളത്തിരുന്ന് സമരക്കാരെ നിരീക്ഷിക്കുന്ന ഞങ്ങൾക്ക് നേരിട്ട് മനസിലായ കാര്യമാണെങ്കിൽ പോലും ഒരു ഘട്ടത്തിലും അവരെ ഇത്തരത്തിൽ ആക്ഷേപിക്കുകയോ പൊതുസമൂഹത്തിൽ അപമാനിക്കുകയോ ഞങ്ങൾ ചെയ്തിട്ടില്ല.ഈ സമരത്തിന്റെ സംഘാടകരെന്ന്
അവകാശപ്പെട്ട് മുന്നോട്ട് വന്നവരുടെ മാവോയിസ്റ്റ് സെക്സ് റാക്കറ്റ് ബന്ധം ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് താങ്കളുടെ ശ്രദ്ധയിൽ പെട്ട് കാണുമല്ലോ ? പൗരബോധത്തിലധിഷ്ടിതമായി ഉന്നത മൂല്യങ്ങളുയർത്തിപ്പിടിച്ചു കൊണ്ട് ഞങ്ങൾ നടത്തിയ സാംസ്‌കാരിക സംഗമത്തിൽ പ്രശസ്ത നിരൂപക പ്രൊ.എം.ലീലാവതി പങ്കെടുത്ത് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമെന്ന് കരുതുന്നു.
അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, മഹാത്മജിയും ശ്രീനാരായണഗുരുവും നടത്തിയ മഹത്തായ മുന്നേറ്റങ്ങളെ സോഷ്യൽ മീഡിയകളിൽ കുത്തികുറിച്ച് "മഹാന്മാരായ" ന്യു ജനറേഷൻ പോരാളികൾ നേരമ്പോക്കിന് വേണ്ടി തട്ടിക്കൂട്ടിയ ഈ കോപ്രയത്തോടുപമിച്ച അങ്ങയുടെ പുരോഗമന ചിന്തയോട് എനിക്ക് പുച്ഛം തോന്നുന്നു. അങ്ങ് പർവതീകരിച്ച ചുംബനസമര വിപ്ലവത്തെ ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തോടും കേരളത്തിന്റെ സാമൂഹിക നവോത്ഥാനസമരങ്ങളോടും ഉപമിക്കാൻ അങ്ങയെ പ്രേരിപ്പിച്ച വികാരം എന്തെന്ന് ഇപ്പോഴും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല.
താങ്കളുടെ ഓർമ്മയിലേക്ക് ഒരു കാര്യം കൂടി പറയട്ടെ, ഞാൻ നേതൃത്വം കൊടുക്കുന്ന കെ.എസ് .യു പ്രസ്ഥാനം നാടിനെ തകർക്കാനൊരുങ്ങുന്ന സാമുദായിക-വർഗ്ഗീയ-വിഘടന ശക്തികൾ ക്കൊപ്പമല്ല...എന്റെ നാട്ടിലെ പൊതു-വിദ്യാർത്ഥി സമൂഹത്തിന്റെ നിലപാടുകൾക്കൊപ്പമാണ്.അഭിനവ ഗാന്ധി ചമഞ്ഞ് സോഷ്യൽ മീഡിയകളിലൂടെ അഭിപ്രായപ്രകടനം നടത്താതെ ഈ വിഷയത്തോടുള്ള അങ്ങയുടെ പ്രതിബദ്ധത തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകി തെളിയിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.
എന്ന്,
ടിറ്റോ ആന്റണി.
(കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്.)'

Post by Tittu Antony.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ