Video Of Day

Breaking News

പെണ്ണാകാന്‍ ഒരു ദിവസത്തേക്ക്‌ മാറിടം വളര്‍ത്തി, പക്ഷേ പ്രശ്നം അതല്ലായിരുന്നു

സ്‌ത്രീകള്‍ എങ്ങനെയാണ്‌ കഴിയുന്നത്‌? അവരുടെ ജീവിതത്തെ അടുത്തറിയാനുളള ജിജ്‌ഞാസ രണ്ട്‌ ജര്‍മ്മന്‍ റേഡിയോ ഡിജെമാരെ കൊണ്ടുചെന്നെത്തിച്ചത്‌ വിചിത്രമായ ഒരു ആശയത്തിലായിരുന്നു-ഒരു ദിവസത്തേക്ക്‌ പെണ്ണുങ്ങളെ പോലെ മാറിടം വളര്‍ത്തുക!
വിചിത്രമായ പരീക്ഷണത്തിലൂടെ പ്രശസ്‌തരായ ജോണും റഷീദും ഇപ്പോള്‍ പ്രശസ്‌തരാണ്‌. റഷീദ്‌ അമ്മയോട്‌ ക്ഷമ പറഞ്ഞാണ്‌ പരീക്ഷണത്തിനൊരുങ്ങിയത്‌. അതേസമയം ജോണ്‍ സ്വന്തം ഭാര്യക്കൊപ്പമാണ്‌ ആശുപത്രിയിലെത്തി കോസ്‌മറ്റിക്ക്‌ പരീക്ഷണത്തിന്‌ വിധേയനായത്‌. മാറിടത്തില്‍ തടിപ്പ്‌ ഉണ്ടാകുന്നതു വരെ ലവണ ലായനി കുത്തിവച്ചാണ്‌ മാര്‍ക്ക്‌ വോള്‍ട്ടര്‍ എന്ന സൗന്ദര്യവര്‍ധക ശസ്‌ത്രക്രിയാ വിദഗ്‌ധന്‍ കാര്യം സാധിച്ചുകൊടുത്തത്‌!

കുത്തിവയ്‌പ്പ് കഴിഞ്ഞ്‌ ഒരു മണിക്കൂറാവുമ്പോഴേക്കും തടിച്ച സ്‌തനങ്ങള്‍ സ്വന്തം ശരീരഭാഗമായി തന്നെ തോന്നുമെന്ന ഡോക്‌ടറുടെ ഉറപ്പ്‌ ശരിയായിരുന്നുവെന്ന്‌ ഇരുവരും തലകുലുക്കി സമ്മതിക്കുന്നു. മാറിടം വളര്‍ന്ന ഉടന്‍ റഷീദ്‌ തന്റെ ഫോട്ടോയെടുത്ത്‌ ഓണ്‍ലൈനില്‍ പോസ്‌റ്റു ചെയ്‌തു. പിന്നീട്‌ ഇരുവരും ബ്രാ ധരിച്ച ശേഷം ജിമ്മിലും മറ്റും പോവുകയും റോപ്‌ സ്‌കിപിംഗ്‌ നടത്തി നോക്കുകയും ചെയ്‌തു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായം- ഇത്ര അസൗകര്യം നല്‍കുന്ന ബ്രാ ധരിക്കുന്ന പെണ്ണുങ്ങളെ സമ്മതിക്കണം, അവര്‍ക്ക്‌ മെഡല്‍ നല്‍കണം!

അതേസമയം, സ്വന്തം വര്‍ഗത്തിന്റെ തുറിച്ചു നോട്ടം ശരിക്കും ആസ്വദിച്ചുവെന്നും ഇവര്‍ പറയുന്നു. എന്തായാലും ഡോക്‌ടര്‍ പറഞ്ഞതുപോലെ 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മാറിടം ചുരുങ്ങാന്‍ തുടങ്ങിയതും 48 മണിക്കൂറിനുളളില്‍ പഴയരീതിയിലായതും വലിയ ആശ്വാസമായെന്ന്‌ പറയാനും ഇവര്‍ മടിക്കുന്നില്ല!

അഭിപ്രായങ്ങളൊന്നുമില്ല