ലൈഗിംക വേഴ്ച: വനിതാ തടവുകാരുടെ റേറ്റ് 500 രൂപ!
ബംഗളൂരു: അടുത്ത കാലത്ത് ബലാത്സംഗങ്ങളുടെ നഗരമെന്ന കുപ്രസിദ്ധി നേടിയ ബംഗളൂരുവിന് നാണിച്ച് തലതാഴ്‌ത്താന്‍ ഒരു കാരണം കൂടി. ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വനിതാ തടവുകാരെ നിര്‍ബന്ധിത സെക്‌സിനു വിധേയമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് രണ്ട് വനിതാ തടവുകാര്‍ എഴുതിയ പരാതിക്കത്തിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ജയിലിലെ പുരുഷ തടവുകാര്‍ക്ക് സ്‌ത്രീ തടവുകാരെ എത്തിച്ചു കൊടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇതിനായി 500 രൂപ വീതമാണ് ഈടാക്കുന്നത്. വിസമ്മതം പ്രകടിപ്പിക്കുന്ന വനിതാ തടവുകാരെ അവരുടെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വനിതാ തടവുകാര്‍ എഴുതിയ കത്തുകള്‍ ജയിലിലെ പരാതിയില്‍ പെട്ടിയില്‍ നിന്ന് ഒരു ജഡ്‌ജിക്ക് ലഭിക്കുകയായിരുന്നു. പിന്നീട് കത്തുകള്‍ ചീഫ്‌ജസ്‌റ്റിസിന്റെ മുന്‍പിലുമെത്തി. എന്നാല്‍, ജയില്‍ ജധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. സ്‌ത്രീകളെയും പുരുഷന്‍മാരെയും പ്രത്യേക ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വനിതാ തടവുകാരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നുമാണ് ജയില്‍ ഡിഐജിയുടെ വിശദീകരണം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ