Video Of Day

Breaking News

ഡല്‍ഹി മൃഗശാലയിലെ കടുവ മഖ്‌സൂദിനെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് ഡോക്ടര്‍മാര്‍

ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ കടിച്ച്‌ കൊന്ന സംഭവം ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനവിഷയം. മൃഗശാലയില്‍ വെള്ളക്കടുവയുടെ കടിയേറ്റ്‌ മരിച്ച മക്‌സൂദ്‌ എന്ന യുവാവിന്റെ മരണമാണ്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന വിഷയമാകുന്നത്‌. മക്‌സൂദിന്റെ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടം ചെയ്‌ത ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്‌ അറിയിച്ചതാണ്‌ ഇക്കാര്യം. വെള്ളക്കടുവ ഉള്‍പ്പെടെയുള്ള വന്യജീവികളില്‍ നിന്നുള്ള ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ അപൂര്‍വമാണ്‌. ഇത്തരം മരണങ്ങളുടെ പ്രത്യേത ഫോറന്‍സിക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനവിധേയമാക്കുന്നതിനാണ്‌ മക്‌സൂദിന്റെ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ളവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന വിഷയമായി ചേര്‍ക്കുന്നത്‌.

വന്യമൃഗങ്ങളുടെയും നാട്ടിലെ അന്തരീക്ഷത്തില്‍ മൃഗശാലയില്‍ വളര്‍ത്തുന്ന വന്യമൃഗങ്ങളുടെ ആക്രമണരീതികള്‍ വ്യത്യസ്‌തമാണ്‌. വനാന്തരങ്ങളില്‍ നിന്നുള്ള കടുവയായിരുന്നു മക്‌സൂദിനെ ആക്രമിച്ചിരുന്നെങ്കില്‍ മുറിവ്‌ വ്യത്യസ്‌തമാകുമായിരുന്നു. ഇക്കാര്യവും ഫോറന്‍സിക്‌ വിദ്യാര്‍ത്ഥികളുടെ പഠന വിഷയമാകുമെന്ന്‌ എയിംസ്‌ ഫോറന്‍സിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ആദര്‍ശ്‌ കുമാര്‍ പറഞ്ഞു. മൃഗശാലയില്‍ തന്നെ ജനിച്ച്‌ വളര്‍ന്ന വെള്ളക്കടുവയാണ്‌ മക്‌സൂദിനെ ആക്രമിച്ചത്‌.

അതുകൊണ്ടുതന്നെ യുവാവിനെ ആക്രമിച്ച കടുവയ്‌ക്ക് വന്യജീവികള്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ആക്രമണ സ്വഭാവമില്ലായിരുന്നു. പുറത്ത്‌ നിന്ന്‌ കല്ലേറുണ്ടായപ്പോള്‍ കടുവ യുവാവിനെ എടുത്ത്‌ കൊണ്ട്‌ സുരക്ഷിതമായ സ്‌ഥലത്തേക്ക്‌ മാറുകയായിരുന്നു എന്ന നിഗമനത്തിലാണ്‌ എയിംസിലെ ഡോക്‌ടര്‍മാരും. കടുവകള്‍ സ്വന്തം കുഞ്ഞിനെ എടുക്കുന്നത്‌ പോലെ കഴുത്തില്‍ കടിച്ച്‌ പിടിച്ചാണ്‌ മക്‌സുദിനെ വലിച്ച്‌ കൊണ്ടുപോയത്‌. ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മക്‌സൂദിന്റെ മുഴുവന്‍ ശരീര ഭാഗങ്ങളിലും മുറിവ്‌ ഉണ്ടാകുമായിരുന്നെന്നും ഡോക്‌ടര്‍മാര്‍ കരുതുന്നു. ഇക്കാര്യങ്ങളും പഠന വിധേയമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല