കാമുകന്മാര്‍ വഞ്ചിച്ചു പീഡിപ്പിച്ചു, വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തൂ
കാമുകന്മാര്‍ വഞ്ചിച്ചതില്‍ മനം നൊന്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. 18 വയസ്സുള്ള സഹപാഠികളായ രണ്ട് പെണ്‍കുട്ടികളാണ് തങ്ങളെ കാമുകന്മാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ചത്. ഈസ്റ്റ് ബാംഗ്‌ളൂരിലെ പുലികേശി നഗറിലാണ് സംഭവം. ഇരുവരും നഗരത്തിലെ ഒരു കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനികളാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പെണ്‍കുട്ടികളെ പുലികേശി നഗറിലെ മസ്ജിദ് റോഡില്‍ വിഷം കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വഴിയാത്രക്കാര്‍ ഇരുവരെയും സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ വഴിമദ്ധ്യേ മരണമടഞ്ഞു. രാത്രിയോടെ മറ്റേ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷമം ആരംഭിച്ചു.
കടപ്പാട്: ലൈവ് കേരള ന്യൂസ് .കോം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ