Video Of Day

Breaking News

പയ്യാമ്പലം കടല്‍ത്തീരത്ത് കോളേജ് വിദ്യാര്‍ത്ഥിനികളെ വില്‍ക്കുന്നു, നടിമാരും ഉണ്ട്

കണ്ണൂര്‍: പയ്യാമ്പലം കടല്‍ത്തീരത്ത് റിസോര്‍ട്ടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് വന്‍ സെക്‌സ് റാക്കറ്റ്. ഭരണതലത്തിലുള്ള സമ്മര്‍ദ്ദം മറികടന്ന് പൊലീസ് നടപടി തുടങ്ങിയതോടെയാണ് പയ്യാമ്പലത്തെ ലൈംഗീകവാണിഭം പുറത്തായത്. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള പെണ്‍വാണിഭ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
ഓണ്‍ലൈനിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ളവര്‍ ഇവരുടെ കെണില്‍ വീണതായാണ് സൂചന. പെണ്‍വാണിഭ കേന്ദ്രങ്ങളിലേക്ക് മറുനാടന്‍ യുവതികള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ എന്നിവരെയാണ് ഉപയോഗിക്കുന്നത്.

കണ്ണൂരിലെ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ യുവതികളെയും പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, പ്രവാസികള്‍, എന്നിവര്‍ക്ക് ഈ പെണ്‍വാണിഭ കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന രഹസ്യവിവരം. നേരത്തെ പയ്യാമ്പലം റിസോര്‍ട്ടില്‍ നടന്ന പീഡനത്തെ തുടര്‍ന്ന് തോട്ടട സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് റിസോര്‍ട്ട് മാനേജരടക്കമുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ ഉന്നത ഇടപെടല്‍ നടന്നതിനെ തുടര്‍ന്ന് തേച്ചുമായ്ച്ചുകളഞ്ഞു.

ഈ റിസോര്‍ട്ടിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും പെണ്‍വാണിഭം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. മുംബൈ, മംഗലാപുരം, ബാംഗ്‌ളൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്നാണ് പയ്യാമ്പലത്തെ റിസോര്‍ട്ടുകളിലേക്ക് യുവതികളെത്തുന്നത്. ഇവരെ കൊണ്ടുവരുന്നതിനായി പ്രത്യേക ഇടനിലക്കാരുമുണ്ട്. വേശ്യാവൃത്തി തൊഴിലാക്കിയവരും ഇരകളായി വീഴ്ത്തപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവിടെ വന്നു പോകുന്ന ഉന്നതരുടെ കിടപ്പറ ദൃശ്യങ്ങള്‍ ആരുമറിയാതെ ഒളികാമറ ഉപയോഗിച്ചെടുക്കുന്നതായും പറയുന്നു.

അതുകൊണ്ടുതന്നെ പൊലീസ് നടപടിയുണ്ടാകുമ്പോള്‍ ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഉന്നതരെ ഭീഷണിപ്പെടുത്തി നടപടികളില്‍ നിന്നുമൊഴിവാക്കുകയാണ്. നഗരത്തിലെ ചില വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥിനികളെ പ്രണയത്തിലൂടെ റിസോര്‍ട്ടിലെത്തിച്ച് ഉന്നതന്‍മാര്‍ക്ക് കാഴ്ച വെക്കുന്നതും റിസോര്‍ട്ടുകളില്‍ പതിവാണ്. പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് ഇത്തരം കേസുകളൊതുക്കുന്നത്. ജില്ലയില്‍ നടന്ന ചില പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണ്. നേരത്തെ തൂങ്ങിമരിച്ച തോട്ടട സ്വദേശിനിയായ യുവതിയുടെ ബന്ധുക്കള്‍ ഇപ്പോഴും നീതിക്കായി കാത്തുനില്‍ക്കുകയാണ്. പയ്യാമ്പലത്തെ ഫ്‌ളാറ്റുകളില്‍ ആരാണ് വന്നുപോകുന്നതെന്ന യാതൊരു വിവരവും പൊലീസിനില്ല. വിദേശികളടക്കമുള്ളവര്‍ ഇവിടെ വന്നു പോകുന്നുണ്ട്. വിദേശമലയാളികളുടെ പേരിലുള്ളതാണ് ഭൂരിഭാഗം ഫ്‌ളാറ്റുകളും.  ചിലത് അപൂര്‍വ്വം ചില സമയങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ. ഇത്തരം ഫ്‌ളാറ്റുകളിലാണ് പെണ്‍വാണിഭം നടക്കുന്നതെന്നും പൊലീസിന് വിവരമുണ്ട്.

സീരിയല്‍ മേഖലയിലെ ചിലര്‍ കൊച്ചിയില്‍ നിന്നും ഇവിടേക്ക് പറന്നെത്താറുണ്ടെന്നും പറയുന്നു. സീരിയല്‍ നടിമാരെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ പ്രത്യേക ഇടനിലക്കാര്‍ തന്നെ പ്രവര്‍ത്തിക്കുന്നു.  വിദേശികളെ ഉപയോഗിച്ചുള്ള പെണ്‍വാണിഭവും ഇവിടെ നടക്കുന്നുണ്ട്. ടൂറിസത്തിന്റെ മറവിലാണ് ഈ പെണ്‍വാണിഭം. ഉന്നതരാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് പയ്യാമ്പലത്തെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞദിവസം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ട യുവതിയെയും രണ്ടു യുവാക്കളെയും പൊലീസ് കൈയോടെ പിടികൂടിയിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയും തളിപ്പറമ്പ് തൃച്ചംബരത്തെ താമസക്കാരിയുമായ യുവതിയും അഴീക്കോട് മൈലാടത്തടം, പുന്നക്കപ്പാറ എന്നിവിടങ്ങളിലെ യുവാക്കളുമാണ് സിറ്റി പൊലീസിന്റെ പിടിയിലായത്. പയ്യാമ്പലത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനെതിരെ വരും ദിവസങ്ങളില്‍ റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല