Video Of Day

Breaking News

പശുവുമായി ലൈംഗികബന്ധം, ക്യാമറയില്‍ കുടുങ്ങിയ യുവാവ്‌ അറസ്‌റ്റില്‍!

തിരുനെല്ലി: വയനാട്ടിലെ കാട്ടിക്കുളത്ത്‌ പശുവുമായി സെക്‌സിലേര്‍പ്പെട്ട യുവാവിനെ പശുവിന്റെ ഉടമ ക്യാമറയില്‍ കുടുക്കി! പിന്നീട്‌ ഉടമയും അയല്‍വാസികളും ചേര്‍ന്ന്‌ യുവാവിനെ പിടികൂടി പോലീസിനു കൈമാറി.

ചേലൂര്‍ നേതാജി കോളനിയിലെ 24 കാരനായ ഒരു യുവാവിനെയാണ്‌ പശുവുമായി ഇണചേര്‍ന്നതിന്‌ അറസ്‌റ്റുചെയ്‌തത്‌. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്‌.

തോമസ്‌ എന്നയാളുടെ പശുവിനെയാണ്‌ യുവാവ്‌ ലൈംഗിക തൃഷ്‌ണ പൂര്‍ത്തീകരിക്കാന്‍ ഉപയോഗിച്ചത്‌. പശുവിന്റെ ജനനേന്ദ്രിയത്തില്‍ മുറിപ്പാടുകള്‍ കണ്ടതും കാലുകളില്‍ കയര്‍ മുറുക്കി കെട്ടിയതിന്റെ പാടുകള്‍ കണ്ടതുമാണ്‌ സംശയത്തിന്‌ ഇട നല്‍കിയത്‌. തൊഴുത്തില്‍ പുരുഷന്റെ അടിവസ്‌ത്രം കൂടി കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. ഇതോടെ തോമസ്‌ ഇക്കാര്യം തന്റെ മരുമകനെ അറിയിച്ചു.
മരുമകന്‍ തൊഴുത്തില്‍ സിസിക്യാമറ സ്‌ഥാപിച്ചതോടെയാണ്‌ ഞെട്ടിപ്പിക്കുന്ന സത്യം വീട്ടുകാര്‍ക്ക്‌ മനസ്സിലായത്‌. ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ തോമസും നാട്ടുകാരും ചേര്‍ന്ന്‌ യുവാവിനെ പിടികൂടുകയായിരുന്നു.\

അഭിപ്രായങ്ങളൊന്നുമില്ല