മന്ത്രവാദിയുടെ പീഡനം: കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണ അന്ത്യം
പത്തനംതിട്ട: വടശേരിക്കരയില്‍ യുവതി മരിച്ചു. മന്ത്രവാദത്തിനിടെയാണു യുവതി കൊല്ലപ്പെട്ടതെന്നാണു ലഭിക്കുന്ന വിവരം. വടശേരിക്കര കലശക്കുഴിയില്‍ പ്രസന്നകുമാറിന്റെ മകള്‍ ആതിര (22) ആണ് മരിച്ചത്. ബാധയൊഴിപ്പിക്കാന്‍ ഇന്നലെ രാത്രി നടത്തിയ മന്ത്രവാദത്തിനിടെയാണു യുവതികൊല്ലപ്പെട്ടതെന്നാണു സൂചന. കൈയില്‍ കര്‍പ്പൂരംവച്ചു കത്തിച്ചതിന്റെ പാടുകള്‍ കാണപ്പെട്ടതായി പോലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
സംഭവത്തെക്കുറിച്ചു ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: ബിഎസ്‌സി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ശരീരം ക്ഷീണിച്ചുവരികയും മറ്റുംചെയ്തതിനാല്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നടത്തിവരികയായിരുന്നു. തുടര്‍ന്നു രോഗത്തിനു ശമനമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്നതിനുവേണ്ടി രണ്ടുദിവസം മുമ്പ് പിതൃസഹോദരന്‍ പുത്തന്‍പീടികയിലുള്ള വത്സന്റെ വീട്ടിലേക്കു മാറ്റിയിരുന്നു. അവിടെവച്ച് ഇന്നലെ രാത്രി എട്ടോടെ ചുഴലിരോഗത്തെത്തുടര്‍ന്നു വിളക്കിനു പുറത്തേക്കു മയങ്ങിവീഴുകയായിരുന്നു. തുടര്‍ന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി അന്വേഷണം നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മൃതദേഹം നീക്കും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ