വിവാഹിതനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ കണ്ണൂരില്‍ നിന്നും പിടികൂടി
ചിങ്ങവനം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ ചിങ്ങവനം പോലീസ് കണ്ണൂരില്‍നിന്നും അറസ്റ്റ് ചെയ്തു. ചിങ്ങവനം പോളച്ചിറ കുന്നുംപുറത്ത് കണ്ണന്‍ എന്നു വിളിക്കുന്ന റോബിന്‍(25) ആണ് അറസ്റ്റിലായത്. ചിങ്ങവനം സ്വദേശി 16കാരിയെ വിവാഹ വാഗ്ദാനം നല്കി കഴിഞ്ഞ ചൊവ്വാഴ്ചയാണു തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു മാതാപിതാക്കള്‍ ചിങ്ങവനം പോലീസില്‍ പരാതി നല്കിയിരുന്നു.
തുടര്‍ന്നു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കണ്ണൂരിലെ ചുടലകോളനിയില്‍ ഉണെ്ടന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് കണ്ണൂരിലേക്കു തിരിക്കുകയായിരുന്നു.
കടുത്തുരുത്തി സ്വദേശിനിയെ റോബിന്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തിനുശേഷം ഈ ബന്ധം പിരിഞ്ഞു. ഇതു സംബന്ധിച്ച കേസ് ഇപ്പോള്‍ കുടുംബ കോടതിയുടെ പരിഗണനയിലാണ്. പെണ്‍കുട്ടിയെ ഇന്നു വൈദ്യപരിശോധനയ്ക്കു വിധേയയാക്കും. ചങ്ങനാശേരി സിഐ കെ.കെ. സജീവിന്റെ നേതൃത്വത്തില്‍ ചിങ്ങവനം എസ്‌ഐ സുഗതന്‍, എഎസ്‌ഐ ഡേവിഡ്‌സണ്‍, സിപിഒമാരായ സുരേഷ്, ഏബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ