Video Of Day

Breaking News

വ്യഭിചാരക്കുറ്റം ആരോപിച്ച് പിതാവ് യുവതിയെ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ

സിറിയന്‍ നഗരമായ ഹമയില്‍ വ്യഭിചാര കുറ്റത്തിന് യുവതിയെ കല്ലെറിഞ്ഞ് കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പുറത്തു വിട്ടു. പിതാവിന്റെ നേതൃത്വത്തിലാണ് ഈ ശിക്ഷാ മുറ നടപ്പാക്കുന്നത്. യുവതിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം ആദ്യം ഒരു പുരോഹിതന്‍ വിളിച്ചു പറയുന്നു. ഇതിനിടെ മാപ്പുനല്‍കണമെന്ന് യുവതി പിതാവിനോട് കേഴുന്നുണ്ട്. പക്ഷേ അദ്ദേഹം അത് നിരസിക്കുകയും കൂടെയുള്ളവരോട് ഏറ് തുടങ്ങുവാന്‍ പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. പിന്നീട് യുവതിക്കുമേല്‍ ഒരു കല്ലുമഴ തന്നെ വര്‍ഷിക്കുന്നു.

യുവതിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തു വിട്ടത്. അതേസമയം ഈ വീഡിയോയുടെ ആധികാരിത സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുവതിക്കെതിരായ കൃത്യമായ കുറ്റാരോപണം വ്യക്തമല്ല. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പുരോഹിതന്‍ വ്യഭിചാരക്കുറ്റം ചെയ്ത് ആരോപിക്കുക മാത്രമാണ് ചെയ്യുന്നത്. കല്ലേറു കൊണ്ട് മരണപ്പെടാനിരിക്കുകയാണ് എന്നതിനാല്‍ സന്തോഷവതിയായിരിക്കാനാണ് പുരോഹിതയന്‍ യുവതിയോട് പറയുന്നത്. കാരണം ദൈവത്തിന്റെ ആജ്ഞപ്രകാരമാണ് ഈ ശിക്ഷ നടപ്പാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മാപ്പുനല്‍കാന്‍ പിതാവിനോട് കേഴുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ ഒരു കയറില്‍ ബന്ധിച്ച് യുവതിയെ പിതാവ് കല്ലേറു കൊള്ളാനായി ഒരു പ്രത്യേക സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോകുന്നു. പിന്നീടാണ് ഏറ് തുടങ്ങുന്നത്. ഒടുവില്‍ ഏറ്റവും വലിയ ഒരു കല്ലെടുത്ത് പിതാവ് എറിയാന്‍ ഒരുങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു. യുവതിയുടെ അന്ത്യനിമിഷങ്ങള്‍ വീഡിയോയില്‍ ഇല്ല. നേരത്തെ റഖയിലും രണ്ട് സ്ത്രീകളെ വ്യഭിചാരകുറ്റമാരോപിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഒരു കുഴിയിലിരുത്തി ജനക്കൂട്ടം ഇവരെ എറിഞ്ഞ് കൊല്ലുകയായിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ഖാഇദയുടെ സിറിയന്‍ സംഘടനയായ നുസ്‌റ ഫ്രണ്ട് തുടങ്ങിയ ഭീകര സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റൊരു സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ ഒരു യുവാവിനെയും ധശിക്ഷയ്ക്ക് വിധേയനാക്കിയതായി സിറയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും വിമത ഭീകര സംഘങ്ങള്‍ പലയിടത്തും അധികാരം പിടിച്ചെടുത്തതിനു ശേഷം ആദ്യമായാണ് വ്യഭിചാരക്കുറ്റത്തിന് ഒരു പുരുഷനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുന്ന ശിക്ഷയ്ക്ക് വിധേയനാക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
കടപ്പാട്: മറുനാടന്‍ മലയാളി

അഭിപ്രായങ്ങളൊന്നുമില്ല