Video Of Day

Breaking News

കാമുകിയുമായി അവിഹിതം തുടരാന്‍ അച്ഛന്‍ മകളെ കൊന്നു, കൂട്ടിന് കാമുകിയും

തൃശൂര്‍/കോഴിക്കോട്: രണ്ടു മാസം മുമ്പ് കോഴിക്കോട് ക്രൗണ്‍ തിയേറ്ററിനു പിറകുവശത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി ബെന്നി കാമുകി ബിനിത എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബെന്നിക്ക് ബിനിതയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ എതിര്‍ത്ത മകളെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 21നാണ് പതിനിഞ്ച് വയസുള്ള പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയും കൈകാലുകളും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.

അഭിപ്രായങ്ങളൊന്നുമില്ല