Video Of Day

Breaking News

പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുന്ന വിരുതന്‍ പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് മൊബൈല്‍ ഫോണിലൂടെ വശീകരിച്ച് പീഡിപ്പിക്കുന്ന വിരുതന്‍ പിടിയില്‍. പെരുമ്പഴുത്തൂര്‍ വില്ലേജില്‍ ദേശത്ത് കല്ലുമല കുളത്തുവിള പരിങ്ങോട്ടുകോണം റോഡരികത്ത് വീട്ടില്‍ മനു (22)വിനെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോണ്‍ നമ്പര്‍ തരപ്പെടുത്തിയശേഷം അതിലൂടെ അവരുമായി സ്‌നേഹ സംഭാഷണത്തിലേര്‍പ്പെടുകയും അനുനയിപ്പിച്ച് ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് പ്രതിയുടെ രീതി. പ്ലസ് വണ്‍ വരെ പഠിച്ച പ്രതി മേസ്തിരിപ്പണിക്ക് പോകുകയാണ്. പരാതിക്കാരിയായ 16 വയസുകാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണത്തില്‍ പ്രതിയുടെ അമ്മൂമ്മയുടെ പൂട്ടിക്കിടന്നിരുന്ന പഴയകട കാരയ്ക്കാവിള വീട്ടില്‍ വെച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പല ദിവസങ്ങളില്‍ പ്രതി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായി പരാതിയില്‍ പറയുന്നു. തൃശൂര്‍ ഭാഗത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ഇവരുടെ ഫോണില്‍ നിന്നും മറ്റു പല യുവതികളുമായി നടത്തിയ സംഭാഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പല യുവതികളുമായി പ്രതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി മനസിലായി. ഇത്തരത്തില്‍ ചതിക്കപ്പെട്ട മറ്റു യുവതികള്‍ പ്രത്യേകം പരാതി നല്‍കാത്തതിനാല്‍ ആയതിലേക്ക് പ്രത്യേകം കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല