Video Of Day

Breaking News

ഉമ്മയറിയാതെ കാമുകനൊപ്പം മതിമറന്നു ജീവിച്ചു, സമയമായപ്പോള്‍ പിരിഞ്ഞു: ഷംന കാസിം

ഷംന കാസിമിന്‌ വിരഹദുഃഖം. രണ്ടര വര്‍ഷത്തെ പ്രണയം തകര്‍ന്നതിന്റെ ആഘാതത്തിലാണ്‌ ഷംന. രക്ഷിതാക്കള്‍ അറിയതെ രണ്ടര വര്‍ഷം ഒരാളെ പ്രണയിച്ചു. എന്നാല്‍ പിന്നീട്‌ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്‌പര ധാരണയോടെയാണ്‌ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന്‌ ഷംന പറഞ്ഞു. എല്ലാ കാമുകിമാരെയും പോലെ താനും പ്രണയ നഷ്‌ടത്തിന്റെ വേദനയില്‍ തകര്‍ന്നു. ഇനി രക്ഷിതാക്കള്‍ തീരുമാനിക്കുന്ന വിവാഹത്തിന്‌ മാത്രമെ താല്‍പ്പര്യമുള്ളൂ എന്നും ഷംന പറഞ്ഞു.

പ്രണയത്തിന്റെ ലഹരിയില്‍ താനും കാമുകനും മാത്രം അടങ്ങുന്നതായിരുന്നു തന്റെ ലോകം. എന്നാല്‍ കുടുംബത്തെക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ സ്വാര്‍ത്ഥതയ്‌ക്ക് വേണ്ടി കുടുംബാംഗങ്ങളെ ദുഃഖിപ്പിക്കേണ്ടന്ന്‌ തീരുമാനിക്കുകയായിരുന്നു-ഷംന പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും സന്തുഷ്‌ടരാണ്‌. ഇനി വീട്ടുകാര്‍ തീരുമാനിക്കുന്നയാളെ വിവാഹം കഴിക്കും. രണ്ട്‌ വര്‍ഷത്തിനകം വിവാഹമുണ്ടാകും. വരന്‍ കണ്ണൂരില്‍ നിന്ന്‌ തന്നെയുള്ള ആളായിരിക്കുമെന്നും ഷംന പറഞ്ഞു.

ജീവിതത്തില്‍ ഒരു വിവാഹം മാത്രമേ കഴിക്കാവൂ, പുരുഷന്‌ ഒരു പടി താഴെ നില്‍ക്കുന്നവളായിരിക്കണം അവന്റെ പെണ്ണ്‌. അമ്മ പകര്‍ന്ന നല്‍കിയ ഈ ഉപദേശങ്ങള്‍ താന്‍ പാലിക്കുമെന്നും ഷംന പറഞ്ഞു. കല്യാണം കഴിഞ്ഞാലും തന്റെ അമ്മയെ കൂടെ താമസിപ്പിക്കുമെന്നും ഷംന കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല