സരിത വീഡിയോ: പിന്നില്‍ അബ്കാരികള്‍, ലക്ഷ്യം ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കല്‍
തിരുവനന്തപുരം: നഗ്നവീഡിയോ വാട്‌സ് ആപ്പില്‍ പുറത്തുവിട്ടവര്‍ക്കെതിരേ സരിതാ എസ് നായര്‍ പരാതി നല്‍കും. തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കുക. അഡ്വക്കേറ്റുമായി ആലോചിച്ച ശേഷം ഇന്നു തന്നെ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സരിത രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനിടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വിദേശത്തുനിന്ന് നിരന്തരം ഫോണ്‍ വരാറുണ്ടെന്ന് സരിത പറഞ്ഞു.
പല ഉന്നത നേതാക്കളുടേയും പേരുകള്‍ പറയണമെന്നും സരിതയുടെ കൈയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടാണ് ഫോണുകള്‍ വരുന്നത്. തന്റെ കൈയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ഇതിനു മറുപടി നല്‍കുമെന്ന് പറഞ്ഞു വിളിക്കുന്ന ഫോണുകളധികവും വിദേശത്തു നിന്നുള്ള നെറ്റ് കോളുകളാണ്. ഈ നമ്പറുകള്‍ അടങ്ങിയ വിവരങ്ങളും ഭീഷണി സന്ദേശങ്ങളുമടക്കമുള്ള എല്ലാ കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക.
സരിത രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ നഗ്നവീഡിയോ പുറത്തുവന്ന സംഭവത്തില്‍ കേസെടുത്തിട്ടില്ല. സ്വമേധയാ കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്റര്‍നെറ്റു വഴി ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എല്ലാത്തിനും സ്വമേധയാ കേസെടുക്കുന്നത് പോലീസിന് സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്.
വിവാദമായ കേസിലെ പ്രതിയുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ ഇതിന് പിന്നില്‍ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിക്കും. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ തന്നെ ഇന്റലിജന്‍സ് വിഭാഗം ഇതേക്കുറിച്ച് അനൗദ്യോഗിക അന്വേഷണം ആരംഭിച്ചിരുന്നു. സൈബര്‍ ക്രൈം ആയതിനാല്‍ കേസെടുത്താല്‍ മാത്രമെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കു.
സരിത പരാതി നല്‍കിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് തത്കാലം പോലീസ്. ലക്ഷക്കണക്കിന് പേര്‍ ഇതിനകം ദൃശ്യങ്ങള്‍ വാട്‌സാ ആപ്പ് വഴിയും ഈമെയില്‍ വഴിയും കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തു വിട്ടവരെ കണ്ടെത്താന്‍ ഇതു തടസമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കൈമാറിയ ഒരാളെ കണ്ടെത്തിയാല്‍ അതുവഴി മറ്റുള്ളവരിലേക്ക് എത്താമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതേക്കുറച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചാല്‍ മാത്രമെ ഇതിനു കഴിയുകയുള്ളുവെന്നും ഇവര്‍ പറയുന്നു.
ദൃശ്യങ്ങള്‍ പുറത്തുവിട്ടതു വമ്പന്‍മാരെ കുടുക്കാനുള്ള രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണോ എന്നതും പോലീസ് അന്വേഷിച്ചേക്കും. ഞായറാഴ്ച ഉച്ചയോടെയാണു സരിതയുടെ ചിത്രങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം "വാട്‌സ്ആപ്" മുഖേന ലഭിച്ചത്. ലക്ഷക്കണക്കിനുപേര്‍ ഇതു "ഷെയര്‍" ചെയ്തതോടെ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തുക ദുഷ്കരമാണെന്നാണു സൂചന. ഒരു ഉന്നതരാഷ്ട്രീയനേതാവിന്റെ അടുത്ത സുഹൃത്തായ വ്യാപാരപ്രമുഖനും സംശയനിഴലിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ