Video Of Day

Breaking News

ആ വീഡിയോകള്‍ എന്റേത് തന്നെ, പ്രചരിപ്പിച്ചവരെ വെറുതെ വിടില്ല: സരിത

പത്തനംതിട്ട: വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നവയില്‍ വസ്ത്രം മാറുന്ന ഒരു വിഷ്വല്‍ മാത്രമാണ് താന്‍ കണ്ടതെന്നും അത് താന്‍ തന്നെയാണെന്നും സരിത. അതെങ്ങനെ പുറത്തുവന്നു എന്ന് അന്വേഷിക്കണം. അതിനാണ് കോടതിയില്‍ നാളെ ഹര്‍ജി കൊടുക്കുന്നത്. കേസിനു മുന്‍പ് എടുത്തവയാണിവയെന്നു കരുതുന്നു. ഭീഷണി വിളികള്‍ ധാരാളം വരുന്നുണ്ട്. ചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞ് ആദ്യം ഭീഷണിപ്പെടുത്തിയിരുന്നു. അത് കാര്യമാക്കിയില്ല. വിഷ്വലുകള്‍ പുറത്തുവന്ന ശേഷം, ആത്മഹത്യ ചെയ്യുകയില്ല എന്നും കോഴിക്കോട്ട് ഇന്നലെ പ്രതികരിച്ചപ്പോള്‍ വീണ്ടും ഭീഷണി ഉണ്ടായതായും അവര്‍ പറഞ്ഞു.

വാട്‌സ് അപ്പില്‍ പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സരിത ഹര്‍ജി നല്‍കും. നീലഗിരിയില്‍ പോകാന്‍ അനുമതി തേടി ഇതേ കോടതിയില്‍ ഹര്‍ജി നല്‍കാനെത്തിയതായിരുന്നു സരിത. അതേസമയം, സരിതയ്ക്ക് 16 മുതല്‍ 18 വരെ കേരളത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.

കോയമ്പത്തൂരിലെ കേസ് വാദിയുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് നീലഗിരിക്കു പോകുന്നത്. കേസുമായി ബന്ധപ്പെട്ടു മാത്രമായിരിക്കണം യാത്ര എന്ന് കോടതി ഉത്തരവില്‍ പറയുന്നു. നേരത്തെ സരിത കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് വാര്‍ത്താപ്രാധാന്യം നേടുകയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല