നഗ്നചിത്രങ്ങളും വീഡിയോയും വിറ്റ് ഗൂഗിള്‍ പണമുണ്ടാക്കുന്നു
ഹോളിവുഡ് സെലിബ്രിറ്റികളുടെ നഗ്നഫോട്ടോകളുപയോഗിച്ച് ഗൂഗിള്‍ കാശുണ്ടാക്കുകയാണെന്ന് ആരോപണം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് അപ്റ്റണ്‍, എലിസബത്ത് വിന്‍സ്റ്റഡ് തുടങ്ങി നിരവധി താരങ്ങളുടെ ഐ ക്‌ളൗഡ് അക്കൗണ്ട് ഹാക്ക് ചെയ്ത് നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ചിത്രങ്ങള്‍ ഗൂഗിളില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ അയച്ച വക്കീല്‍ നോട്ടീസ് അവഗണിച്ച് ഗൂഗിള്‍ ഇപ്പോഴും ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടില്ലെന്നാണ് ആരോപണം. ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ പ്‌ളസ്, യുട്യൂബ്, ബ്‌ളോഗ് സ്‌പോട് എന്നിവടങ്ങളില്‍നിന്ന് ചിത്രങ്ങള്‍ നീക്കംചെയ്യാത്ത നടപടി നാണംകെട്ടതാണെന്നും അപലപനീയമാണെന്നും കത്തില്‍ പറയുന്നു. 100 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററാകട്ടെ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ടുകള്‍ ബ്‌ളോക്ക് ചെയ്യുകയും ചെയ്തു.
അതേസമയം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററാകട്ടെ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ടുകള്‍ ബ്‌ളോക്ക് ചെയ്യുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ